Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പ് തുടങ്ങിയിട്ട് ഒമ്പത് വര്‍ഷം; സാമിന്റെ വലയിലായത് ആയിരത്തിലധികം പേര്‍

മുന്നാട്: കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കി തരാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങിയത് ആയിരക്കണക്കിനാളുകള്‍. ഇതിലൂടെ തിരുവനന്തപുരം പള്ളിക്കാല്‍ സ്വദേശി സാമിന്‍ സമ്പാദിച്ചത് കോടിക്കണക്കിന് രൂപയും. വര്‍ഷങ്ങള്‍ നീണ്ടു നിന്ന തട്ടിപ്പു ശ്രമത്തിനിടയില്‍ പിടിയിലായത് പൊലീസിന്റ തന്ത്രപരമായ നീക്കത്തിലൂടെ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൊബൈല്‍ ഫോണിലൂടെ തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന സാമിനെ കൊല്ലം ചടയമംഗലത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബേഡകം പൊലീസ് പിടിച്ചത്. കൊച്ചി ആസ്ഥാനമായി കാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം ഉണ്ടെന്നും താന്‍ അതിന്റെ മാനേജരാണെന്നും ആള്‍ പരമാവധി ഇരുപത് ലക്ഷം രൂപ വരെ ലോണ്‍ നല്‍കാമെന്നും പറഞ്ഞ് ആള്‍ക്കാരെ തങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചിലെത്തിച്ച് ശേഷം ബാങ്ക് മാനേജര്‍മാരെ വിളിച്ച് ലോണ്‍ ശരിയായിട്ടുണ്ടെന്നു പറയുകയും കക്ഷികളെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കുകയും ശേഷം ലോണിന് ചാര്‍ജായി ഒരു ലക്ഷത്തില്‍ നിന്ന് 2900 രൂപ നിരക്കില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് ഇടുവിച്ചുമാണ് തട്ടിപ്പ് നടത്തിയത്. ഒരു ദിവസം പലരില്‍ നിന്നായി ഏകദേശം നാല്‍പതിനായിരം രൂപയോളം സാമിന്‍ സമ്പാദിക്കുന്നുണ്ടത്രെ. 2009ല്‍ തുടങ്ങിയ തട്ടിപ്പിലൂടെ പതിനഞ്ചായിരത്തിലേറെ പേരെ വലയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

പണം ഉടനടി കയ്യിലെത്തുമെന്ന വാഗ്ദാനം തട്ടിപ്പിന് സഹായകമായി. കുറഞ്ഞ പലിശ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നു എന്ന പത്രപ്പരസ്യം കണ്ടപ്പോഴാണ് പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ വായ്പ കിട്ടുന്നതിനെ പറ്റി അന്വേഷിക്കുന്നതെന്ന് തട്ടിപ്പിനിരയായ കുറ്റിക്കോലിലെ ടി.രാജന്‍ പറഞ്ഞു. ലോണ്‍ ലഭിക്കാനാവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു തന്നു. പറഞ്ഞ രേഖകള്‍ തയ്യാറാക്കി വീണ്ടും വിളിച്ചപ്പോള്‍ തങ്ങളുടെ പ്രതിനിധി വരുമെന്നും പറഞ്ഞു.

arrested

പിറ്റേന്ന് വിളിച്ച് വായ്പ ശരിയായിട്ടുണ്ടെന്നും ബാങ്കില്‍ ചെന്ന് മാനേജറെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ബാങ്ക് മാനേജറെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. ബാങ്കില്‍ ഇരിക്കുമ്പോള്‍ തന്നെ വായ്പ ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നു. അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുകയും അതിലേക്ക് പണം വരുമെന്ന് പറയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് വീണ്ടും വിളിച്ച് വായ്പാ തുകയുടെ നികുതിയായി 29000 രൂപ ബാങ്കില്‍ അടക്കണമെന്നും പറഞ്ഞു. കയ്യില്‍ പണമില്ലാത്തതിനാല്‍ അടക്കാതെ തിരിച്ചു വന്നു. പിറ്റേന്ന് വിളിച്ച് ആദ്യ ഗഡുവായി 14500 രൂപ അടച്ചാല്‍ മതിയെന്നും അടച്ചാല്‍ ഉടനെ 5 ലക്ഷം രൂപ അക്കൗണ്ടില്‍ വരുമെന്നും പറഞ്ഞു. ഇതനുസരിച്ച് 14500 രൂപ അക്കൗണ്ടില്‍ അടച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായ്പാ തുക കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചതെന്നും അതിന്റെ മുഴുവന്‍ നികുതി തുകയും അടക്കണമെന്ന് പറഞ്ഞു. 14,500 രൂപ വീണ്ടും അടച്ചു. ഇതിന് പുറമെ നാലായിരം രൂപ വീണ്ടും അടച്ചു. പക്ഷെ ആറു മാസം കഴിഞ്ഞിട്ടും വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജന്‍ തന്റെ അനുഭവം പറഞ്ഞു നിര്‍ത്തി. കുറ്റിക്കോലിലെ തന്നെ നാലു പേര്‍ ഇതേ രീതിയില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. കൂടുതല്‍ പേര്‍ പരാതിയുമായി എത്താനാണ് സാധ്യത. പണം ഉടനടി കയ്യിലെത്തുമെന്ന സാമിന്റെ വാഗ്ദാനം തട്ടിപ്പിന് സഹായകമായി.

ആഡംബര ജീവിതം നയിക്കാനാണ് ഇത് മുഴുവന്‍ ഉപയോഗിച്ചത്. ബിബിഎ ബിരുദധാരിയായ സാമിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നതായി പൊലീസ് പറഞ്ഞു.

വായ്പ കിട്ടാത്തവര്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതും ഇയാള്‍ക്ക് തുണയായി. എന്നാല്‍ കുറ്റിക്കോലിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ടി. രാജന്‍ നല്‍കിയ പരാതിയാണ് ഇയാള്‍ക്ക് വിനയായത്. തട്ടിപ്പിനെ പറ്റി പരാതി ലഭിച്ച ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിനായി ബേഡകം പൊലീസിനെ ചുമതലപ്പെടുത്തുകയും ബേഡകം സബ് ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, എ.എസ്.ഐ, സെബാസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജയകുമാര്‍, സൈബര്‍ സെല്‍ അംഗങ്ങളായ അജേഷ്, വിജേഷ് ഹരിപ്രസാദ്, സവാദ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇയാള്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാകുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+