പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചതിന് 'പാൽ സ്വാമി' തിരുവനന്തപുരത്ത് പിടിയിൽ!സംഭവം ആശുപത്രിയിൽ
പനി ബാധിച്ച മാതാവിനൊപ്പം പേരൂർക്കട സർക്കാർ ആശുപത്രിയിലെത്തിയ നിയമ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്.
തിരുവനന്തപുരം: നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴയില റാന്നി ലെയിനിൽ താമസിക്കുന്ന 'പാൽ സ്വാമി' എന്നറിയപ്പെടുന്ന ശ്രീജിത്തിനെ(41)യാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.
പേരൂർക്കട സർക്കാർ ആശുപത്രിയിൽ നിന്നാണ് പാൽ സ്വാമിയെ പോലീസ് പിടികൂടിയത്. പനി ബാധിച്ച മാതാവിനൊപ്പം പേരൂർക്കട സർക്കാർ ആശുപത്രിയിലെത്തിയ നിയമ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്. നെട്ടയം സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയായിരുന്നു സ്വാമിയുടെ അശ്ലീല വീഡിയോ പ്രദർശനം.

പാൽ സ്വാമി...
തിരുവനന്തപുരം വഴയില റാന്നി ലെയിനിൽ താമസിക്കുന്ന ശ്രീജിത്ത് പാൽ സ്വാമി എന്നാണ് അറിയപ്പെടുന്നത്. കാഷായ വസ്ത്രം ധരിക്കുന്ന ശ്രീജിത്ത് സായി സ്വരൂപ് എന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളത്.

പേരൂർക്കട ആശുപത്രിയിൽ...
പേരൂർക്കട സർക്കാർ ആശുപത്രിയിൽ നിന്നാണ് കാമവെറിയനായ പാൽ സ്വാമിയെ പേരൂർക്കട പോലീസ് പിടികൂടിയത്.

മാതാവിനൊപ്പം വന്ന പെൺകുട്ടി...
പനി ബാധിച്ച മാതാവിനെ ഡോക്ടറെ കാണിക്കാനാണ് നെട്ടയം സ്വദേശിനിയും നിയമ വിദ്യാർത്ഥിനിയുമായ പെൺകുട്ടി പേരൂർക്കട സർക്കാർ ആശുപത്രിയിലെത്തിയത്.

കാറിലിരിക്കുമ്പോൾ...
മാതാവ് ഡോക്ടറെ കാണിക്കാൻ പോയ സമയത്ത് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു പെൺകുട്ടി.

തൊട്ടപ്പുറത്തെ കാറിലിരുന്ന്...
പെൺകുട്ടിയുടെ കാറിന്റെ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിലായിരുന്നു പാൽ സ്വാമി. കാറിനുള്ളിലിരുന്നാണ് സ്വാമി മൊബൈൽ ഫോണിൽ പെൺകുട്ടിക്ക് നേരെ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തത്.

കൈകാര്യം ചെയ്തു...
അശ്ലീല വീഡിയോ തനിക്ക് നേരെ പ്രദർശിപ്പിച്ച സ്വാമിയെ കാറിൽ നിന്നിറക്കി പെൺകുട്ടി ചോദ്യം ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്തു.

നാട്ടുകാരും പെരുമാറി...
സംഭവമറിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുകാരും കാറിനടുത്തെത്തി. സ്വാമിയുടെ അസുഖം എന്താണെന്നറിഞ്ഞ നാട്ടുകാരും സ്വാമിയെ പെരുമാറി.

ഒടുവിൽ അറസ്റ്റിൽ...
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പേരൂർക്കട പോലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഫോണിൽ നിറയെ അശ്ലീല വീഡിയോ....
പാൽ സ്വാമിയുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ഈ രണ്ട് ഫോണുകളിലും നിറയെ അശ്ലീല ദൃശ്യങ്ങളാണെന്നാണ് പോലീസ് അറിയിച്ചത്.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications