• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീട്ടമ്മയെ അടുക്കളയിൽ കയറി പീഡിപ്പിക്കാൻ ശ്രമം; രക്തം കണ്ടപ്പോൾ യുവാവ് ഭയന്നു, സംഭവം മഞ്ചേരിയിൽ...

  • By ഡെന്നീസ്

മലപ്പുറം: വീട്ടമ്മയെ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിൻസ് റഹ്മാൻ എന്ന പ്രിൻസിനെ(27)യാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

കണ്ണൂരിലെ വീടിന്റെ പേര് ദാറുൽ ഷറഫ് അഥവാ ഇസ്ലാമിക രാഷ്ട്രം! തുർക്കിയിൽ നിന്നെത്തിയ ഷാജഹാൻ, അന്വേഷണം

അവളുടെ നഗ്ന വീഡിയോ കാണാനിടയായി! സഹപാഠിയുടെ നഗ്ന വീഡിയോ കാണേണ്ടി വന്ന യുവാവിന്റെ അനുഭവം...വീഡിയോ

ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടിലെ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെയാണ് പ്രിൻസ് അടുക്കളയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കേസിൽ അറസ്റ്റിലായ പ്രിൻസ് നേരത്തെയും സമാനമായ രീതിയിൽ പ്രദേശത്തെ വീടുകളിൽ കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്.

ആടിപ്പാടി അടിച്ചുപൊളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ! ജീവിതത്തിലെ മറക്കാനാകാത്ത ഓണാഘോഷം...

24ന് രാവിലെ...

24ന് രാവിലെ...

ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രിൻസ് ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

അടുക്കളയിൽ...

അടുക്കളയിൽ...

രാവിലെ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.

കൊന്നു കളയുമെന്ന്...

കൊന്നു കളയുമെന്ന്...

ഭയന്നു വിറച്ച യുവതിയോട് ശബ്ദമുണ്ടാക്കിയാൽ കൊന്നു കളയുമെന്നും പ്രിൻസ് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് മാനഭംഗത്തിന് മുതിർന്നത്.

രക്തം കണ്ടപ്പോൾ...

രക്തം കണ്ടപ്പോൾ...

പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ മൂക്കിലൂടെ രക്തം വന്നു. ഇതുകണ്ടതോടെ പ്രിൻസ് ശ്രമം ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

സമാന സംഭവം...

സമാന സംഭവം...

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് നേരത്തെയും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ആ സംഭവത്തിൽ ഉൾപ്പെട്ട ആളിൽ നിന്നും ലഭിച്ച സൂചനയിൽ നിന്നാണ് പ്രിൻസിനെ അറസ്റ്റ് ചെയ്തത്.

വീടുകൾ നീരിക്ഷിക്കും....

വീടുകൾ നീരിക്ഷിക്കും....

പീഡനശ്രമത്തിനിരയായ യുവതിയുടെ വീടും പരിസരവും പ്രിൻസ് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രദേശത്തെ മറ്റുചില വീടുകളും ഇയാൾ കണ്ടുവച്ചിരുന്നതായും പോലീസ് അറിയിച്ചു.

റിമാൻഡിൽ...

റിമാൻഡിൽ...

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മഞ്ചേരി സിഐ എൻബി ഷൈജു, എസ്ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

English summary
police arrested the accused who tried to molest housewife in manjeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more