കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുക്കു നിവാസിൽ അഷിത! ആളെ കബളിപ്പിക്കുന്നതിൽ പിഎച്ച്ഡി! വലയിൽ വീണത് നിരവധി യുവാക്കൾ...

ഐപിഎസുകാരിയാണെന്നും, വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അഷിത ആർഭാട ജീവിതം നയിച്ചിരുന്നത്.

Google Oneindia Malayalam News

Recommended Video

cmsvideo
ഐപിഎസുകാരി ചമഞ്ഞ് തട്ടിപ്പ്, അഷിതയുടെ വലയിലായത് നിരവധിപ്പേര്‍ | Oneindia Malayalam

കോട്ടയം: ഐപിഎസുകാരിയെന്ന വ്യാജേന വ്യോമസേന ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും നിരവധി പേരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനെല്ലൂർ കുക്കു നിവാസിൽ മോഹന്റെ മകൾ അഷിതയെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

പിഞ്ചുകുഞ്ഞുമായി ചീറിപ്പാഞ്ഞ ആംബുലൻസിന് വഴികൊടുത്തില്ല! ഫോർഡ് കാറോടിച്ച യുവാവ് പിടിയിൽ...പിഞ്ചുകുഞ്ഞുമായി ചീറിപ്പാഞ്ഞ ആംബുലൻസിന് വഴികൊടുത്തില്ല! ഫോർഡ് കാറോടിച്ച യുവാവ് പിടിയിൽ...

തലശേരി പീഡനക്കേസിൽ ട്വിസ്റ്റ്! പെൺകുട്ടി പറഞ്ഞ പയ്യൻ ഒമ്പതാം ക്ലാസിൽ; പക്ഷേ, എങ്ങനെ പീഡിപ്പിച്ചു? തലശേരി പീഡനക്കേസിൽ ട്വിസ്റ്റ്! പെൺകുട്ടി പറഞ്ഞ പയ്യൻ ഒമ്പതാം ക്ലാസിൽ; പക്ഷേ, എങ്ങനെ പീഡിപ്പിച്ചു?

ഐപിഎസുകാരിയാണെന്നും, വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് അഷിത ആർഭാട ജീവിതം നയിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്ന അഷിതയോടൊപ്പം അച്ഛനും അമ്മയുമുണ്ടായിരുന്നു. ഇതിനിടെയാണ് തലയാഴം സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥനെ കബളിപ്പിച്ച് വിവാഹം ചെയ്തത്.

അച്ഛനും അമ്മയും...

അച്ഛനും അമ്മയും...

വിജിലൻസ് ഡിപ്പാർട്ട്മെന്റിൽ ലോ ആൻഡ് ഓർഡർ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഷിത അച്ഛനും അമ്മയ്ക്കുമൊപ്പം പാലക്കാട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്.

പിഎ...

പിഎ...

പാലക്കാട്ടെ അയൽവാസിയുടെ മകനെയാണ് അഷിത ഡ്രൈവറായും പിഎയായും നിയമിച്ചിരുന്നത്.

കയറിയിറങ്ങും...

കയറിയിറങ്ങും...

ഡ്രൈവറുമായി പാലക്കാട്ടെ വിവിധ ചെക്പോസ്റ്റുകളിൽ കയറിയിറങ്ങുന്ന അഷിത ഒരിക്കലും ചെക്പോസ്റ്റിനോട് ചേർന്ന് വാഹനം നിർത്താറില്ലായിരുന്നു. ചെക്പോസ്റ്റിന് മീറ്ററുകൾക്ക് അകലെ വാഹനം നിർത്തിയാണ് പരിശോധനയ്ക്കെന്ന പേരിൽ ഓഫീസുകളിലേക്ക് കയറിച്ചെല്ലാറുള്ളതെന്നാണ് ഡ്രൈവർ നൽകിയ മൊഴി.

തിരികെ തരാമെന്ന്...

തിരികെ തരാമെന്ന്...

ശമ്പളം ലഭിക്കുമ്പോൾ തിരികെ തരാമെന്ന് പറഞ്ഞ് ഡ്രൈവറായ അയൽവാസിയുടെ മകനിൽ നിന്നും മൂന്നു ലക്ഷത്തോളം രൂപയാണ് അഷിത തട്ടിയെടുത്തത്.

പണം നഷ്ടമായി...

പണം നഷ്ടമായി...

57,000 രൂപ തനിക്ക് മാസ ശമ്പളമുണ്ടെന്നാണ് അഷിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഇതെല്ലാം പറഞ്ഞ് വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവരിൽ നിന്ന് അഷിത പണം വാങ്ങിയിരുന്നു.

വ്യോമസേന ഉദ്യോഗസ്ഥൻ...

വ്യോമസേന ഉദ്യോഗസ്ഥൻ...

ഇതിനിടെ ഐപിഎസ് ഓഫീസറാണെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ തലയാഴം സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥനെ അഷിത വിവാഹം ചെയ്തു. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.

ആലത്തൂർ സ്വദേശി...

ആലത്തൂർ സ്വദേശി...

വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി ആലത്തൂർ സ്വദേശി വൈക്കം പോലീസിനെ സമീപിച്ചതോടെയാണ് അഷിതയുടെ തട്ടിപ്പുകൾ പുറത്തറിയുന്നത്.

കേസ്...

കേസ്...

അഷിതയുടെ തട്ടിപ്പ് പുറത്തായതോടെ ഭർത്താവായ വ്യോമസേന ഉദ്യോഗസ്ഥൻ വിവാഹത്തട്ടിപ്പിനും പോലീസിൽ പരാതി നൽകി. തട്ടിപ്പിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ അഷിതയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
police arrested the fraud woman from vaikkom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X