കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹ സാഹചര്യത്തിൽ കാണാതായ മൊബൈൽ കടയുടമയേയും, ജീവനക്കാരിയെയും പോലീസ് അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

വടകര:മൂന്ന് മാസം മുൻപ് കാണാതായ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജാദിനെയും,ഒരു മാസം മുൻപ് കാണാതായ ഇതേ കടയിലെ ജീവനക്കാരി ഒഞ്ചിയം മനയ്ക്കൽ പ്രവീണയേയും പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ജയിൽ റോഡിലെ വാടക വീട്ടിൽ

കാന്‍സര്‍ ബാധിതയെ പീഡിപ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു: അയല്‍വാസിയും പീ‍ഡിപ്പിച്ചു!
താമസിച്ച് മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൻ ഇടപാട് നടത്തി വരികയായിരുന്നു ഇരുവരും.പോലീസ് എത്തിയ വിവരമറിഞ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംജാദിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.മാസങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഇവരുടെ താമസ കേന്ദ്രം പോലീസിന് കണ്ടെത്താനായത്.ഐഡിയ മൊബൈൽ ഡീലറായ അംജാത് നേരത്തെ ഉപയോഗിച്ച സിം കാർഡുകൾ ഉപേക്ഷിച്ച് വ്യാജ ഐ.ഡി യിലുള്ള ഫോൺ നമ്പറായതിനാൽ ഇവരെപ്പറ്റിയുള്ള വിവരവും ലഭിച്ചിരുന്നില്ല .മുൻപുണ്ടായിരുന്ന ഫോൺ നമ്പറിൽ നിന്നും കഴിഞ്ഞ ദിവസംരാത്രി അംജാദ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടതായി സൈബർ സെല്ലിന്റെ സഹായത്താൽ ടവർ ലൊക്കേഷൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കിയാണ് ഇവരെ വലയിലാക്കിയത്.

amjath

താമസ കേന്ദ്രത്തിൽ ആരെങ്കിലും എത്തിപ്പെടുന്നുണ്ടോ എന്നറിയാൻ സി.സി.ടി.വി.സ്ഥാപിച്ച് കംപ്യൂട്ടറിലും,മൊബൈലിലും ഇതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ സംവിധാനവും ഒരുക്കിയിരുന്നു.വീട്ടിനുള്ളിൽ കയറി ഇവരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പോലീസ് രഹസ്യ നീക്കത്തിലൂടെ ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കീഴടക്കുകയായിരുന്നു.സെപ്റ്റംബർ 11 മുതലാണ് അംജാദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്.

preveena

പിന്നീട് കടയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയിരുന്നത് ജീവനക്കാരിയായ പ്രവീണയായിരുന്നു.പോലീസ് പ്രവീണയെയും അന്ന് ചോദ്യം ചെയ്തിരുന്നു.എന്നാൽ നവമ്പർ 13 മുതൽ പ്രവീണയെയും കാണാതായി. സ്വന്തം സ്കൂട്ടറിൽ വടകര സാൻഡ് ബാങ്ക്സിലെത്തിയ പ്രവീണ ബാഗിൽ അത്മഹത്യ കുറിപ്പെഴുതി വെച്ച ശേഷം ഒരാളുടെ ബൈക്കിൽ പോയതായി നാട്ടുകാർ നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഇരുവരെയും ഹേബിയസ് കോർപ്പസ് ഹർജി നില നിൽക്കുന്നതിനാൽ ഹൈക്കോടതിയിൽ ഹാജരാക്കും.സ്‌ക്വാഡിൽ എടച്ചേരി എസ്.ഐ.കെ.പ്രദീപ്കുമാർ,സി.ഐ.യുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.സി.എച്ച്.ഗംഗാധരൻ.സീനിയർ സി.പി.ഒ.കെ.പി.രാജീവൻ,സി.പി.ഒ മാരായ കെ.യൂസഫ്,വി,ഷാജി.പ്രദീപൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

English summary
Police arrested the missing mobile shop owner and staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X