പോലീസ് പിന്തുടരുന്നതിനിടെ മണല്‍ പറമ്പിലിറക്കി; തിരികെ എടുപ്പിച്ച് കസ്റ്റഡിയിലെടുത്തു
ബോവിക്കാനം: പൊലീസ് പരിശോധനക്കിടെ നിര്‍ത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയ ടിപ്പര്‍ ലോറിയില്‍ നിന്ന് മണല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലിറക്കി. പിന്തുടര്‍ന്നെത്തിയ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് മണല്‍ തിരികെ എടുപ്പിച്ച ശേഷം ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ബോവിക്കാനത്താണ് സംഭവം. ആദൂര്‍ അഡീഷണല്‍ എസ്.ഐ. രാജന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മണല്‍ കടത്ത് ലോറി നിര്‍ത്താതെ പോയത്.

പൊലീസ് പിന്തുടര്‍ന്നു. ഒരു കിലോമീറ്ററോളം ഓടിച്ചുപോയ ലോറി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണലിറക്കുകയായിരുന്നു. അതിനിടെയാണ് പൊലീസെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് മണല്‍ ലോറിയില്‍ തിരികെ കയറ്റി. ഡ്രൈവര്‍ പാണലത്തെ അഷ്‌റഫി(30)നെ അറസ്റ്റ് ചെയ്തു. പുഴമണല്‍ മോഷ്ടിച്ചതിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications