കണ്ടാൽ ഒരു മൊഞ്ചൻ, കയ്യിലിരിപ്പോ! ആഢംബര കാറിൽ കറങ്ങി യുവതികളെ വശീകരിക്കും, പീഡനക്കേസിൽ പിടിയിൽ...
മണ്ണുത്തി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഷഹബാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ: നിരവധി യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി കിഴക്കേപീടികയിൽ അബ്ദുൾ ഷഹബാസി(21)നെയാണ് തൃശൂർ ഈസ്റ്റ് സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മണ്ണുത്തി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഷഹബാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം അവരുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുന്നതാണ് ഷഹബാസിന്റെ പതിവ്. ഇത്തരത്തിൽ നിരവധി യുവതികളെ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ചുറ്റിക്കറങ്ങും...
വാടകയ്ക്ക് എടുക്കുന്ന ആഢംബര കാറുകളിൽ ചുറ്റിക്കറങ്ങിയാണ് ഷഹബാസ് പെൺകുട്ടികളെ വശീകരിച്ചിരുന്നത്.

കൂട്ടുകാരും...
യുവതികളെ വശീകരിച്ച് പീഡിപ്പിക്കുന്ന ഇയാൾക്ക് സമാന സ്വഭാവമുള്ള കൂട്ടുകാരുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പീഡനം...
അടുപ്പത്തിലാകുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകിയാണ് ഷഹബാസ് ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.

സ്വർണവും...
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരുടെ സ്വർണാഭരണങ്ങൾ തന്ത്രപൂർവ്വം കൈക്കലാക്കുന്നതാണ് ഷഹബാസിന്റെ രീതി.

ഇരയായി...
നിരവധി യുവതികളെ ഷഹബാസ് ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പരാതി...
പീഡനത്തിനിരയായ മണ്ണുത്തി സ്വദേശിനിയാണ് ഷഹബാസിനെതിരെ പരാതി നൽകിയത്. യുവതിയുടെ പരാതിയിലാണ് തൃശൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

കോടതിയിൽ...
സ്ത്രീ പീഡനത്തിനും മോഷണത്തിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications