16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം
നെയ്യാറ്റിൻകരയിലെ ഭാര്യ വീട്ടിൽ പോയ സമയത്താണ് സുമേഷും 16കാരിയും തമ്മിൽ പരിചയപ്പെടുന്നത്.
തിരുവനന്തപുരം: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി സുമേഷി(27)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യയുടെ നാട്ടുകാരിയായ പെൺകുട്ടിയെയാണ് സുമേഷ് കന്യാകുമാരിയിലെ ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിച്ചത്. നെയ്യാറ്റിൻകരയിലെ ഭാര്യ വീട്ടിൽ പോയ സമയത്താണ് സുമേഷും 16കാരിയും തമ്മിൽ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കെത്തി. തുടർന്ന് ഇരുവരും ചേർന്ന് കന്യാകുമാരിയിൽ സന്ദർശനം നടത്തി ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ വെച്ചുണ്ടായ സംഭവവികാസങ്ങളാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

16കാരി...
നെയ്യാറ്റിൻകരയിലെ ഭാര്യ വീട്ടിൽ പോകുമ്പോഴാണ് 16കാരിയായ പെൺകുട്ടിയുമായി സുമേഷ് പരിചയത്തിലാകുന്നത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലെത്തി.

അടുത്തിടപഴകൽ...
പെൺകുട്ടിയുമായി പ്രണയത്തിലായതോടെ സുമേഷ് ഭാര്യവീട്ടിൽ സന്ദർശനം പതിവാക്കി. ഭാര്യവീട്ടുകാരുമായി പെൺകുട്ടിക്ക് നല്ല ബന്ധമായതിനാൽ ഇരുവർക്കും അടുത്തിടപഴകാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു.

പതിവ്...
പ്രണയത്തിലായിരുന്ന 16കാരിയുമായി സുമേഷ് പലസ്ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ശംഖുമുഖം ബീച്ചിലും പൊന്മുടിയിലും പോകുന്നത് പതിവായിരുന്നുവെന്നാണ് വാർത്തയിലുള്ളത്.

കന്യാകുമാരിയിൽ...
കഴിഞ്ഞ 13നാണ് ഇരുവരും ഒരുമിച്ച് കന്യാകുമാരിയിൽ പോകുന്നത്. വീട്ടുകാരോട് കള്ളം പറഞ്ഞിട്ടാണ് പെൺകുട്ടി കന്യാകുമാരിയിൽ പോയത്.

ലോഡ്ജിൽ...
കോച്ചിങ് സെന്ററിൽ പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നുമിറങ്ങിയത്. തുടർന്ന് കന്യാകുമാരിയിലെത്തിയ ഇരുവരും ലോഡ്ജിൽ മുറിയെടുത്തു.

ബ്ലീഡിങ്...
ലോഡ്ജ് മുറിയിൽ വെച്ച് പെൺകുട്ടിയുമായി യുവാവ് ശാരീരിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ ഇതിനിടെ പെൺകുട്ടിക്ക് ബ്ലീഡിങ് വന്നതോടെ ഇരുവരും ഭയന്നുപോയെന്നും രാഷ്ട്രദീപികയുടെ റിപ്പോർട്ടിൽ പറയുന്നു.

ഭാര്യ ഭർത്താക്കന്മാരെന്ന്...
ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് ഇരുവരും നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് ഇവർ ഡോക്ടർമാരോട് പറഞ്ഞത്.

ബസിൽ വെച്ച്....
ബസിൽ യാത്ര ചെയ്യുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ വയറു ശക്തമായി ഇടിച്ചെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ സ്റ്റിച്ചിടാൻ 25000 രൂപ വേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ ഇരുവരും അവിടെ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി.

ഡോക്ടർ...
തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സുമേഷ് പെൺകുട്ടിയെ എത്തിച്ചത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് യഥാർഥ സംഭവം പുറത്തറിയുന്നത്.

ഒടുവിൽ...
ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് വിവരമറിയിച്ചതനുസരിച്ച് വീട്ടുകാരെത്തി പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും കൊണ്ടുപോയി. പോക്സോ നിയമപ്രകാരമാണ് സുമേഷിനെതിരെ പോലീസ് കേസെടുത്തത്.












Click it and Unblock the Notifications