നടന്‍ വിജയകുമാറിനെ മര്‍ദ്ദിച്ചു, മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: പണം ആവശ്യപ്പെട്ട് നടന്‍ വിജയകുമാറിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപമാണ് നടന്‍ വിജയകുമാറിന് മര്‍ദ്ദനമേല്‍ക്കുന്നത്. മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആലുവ സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് താരത്തിന് മര്‍ദ്ദനമേല്‍ക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. മൂന്നുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് വിജയകുമാര്‍ തന്നെയാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പണം ആവശ്യപ്പെട്ട് ആലുവ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് വിജയകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഇവര്‍ തമ്മിലുള്ള വാക് തര്‍ക്കത്തിനൊടുവില്‍ താരത്തെ സംഘം മര്‍ദ്ദിച്ചുവെന്നാണ് പറയുന്നത്. മര്‍ദ്ദനത്തില്‍ വിജയകുമാറിന്റെ മൂക്കിന് സാരമായ പരിക്കുകളേറ്റിട്ടുണ്ട്.
ആലുവ സ്വദേശികളായ നജീബ്, സഹോദരന്‍ മുജീബ്, സഹോദരി ഭര്‍ത്താവ് സുധീര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കേസെടുത്തശേഷം ഇവരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.












Click it and Unblock the Notifications