കഞ്ചാവ് കടത്താന്‍ വിദ്യാര്‍ത്ഥികളുടെ പുതിയ കണ്ടെത്തല്‍; കേട്ടാല്‍ ഞെട്ടും
ഇടുക്കി: കുമളിയില്‍ കഞ്ചാവ് കടത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണിലെ ബാറ്ററി നീക്കയതിനു ശേഷം കഞ്ചാവ് നിറച്ച് കടത്തുകയായിരുന്നു. കുമിളിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്.
ഒരു ഫോണില്‍ പത്ത് ഗ്രാം കഞ്ചാവ് വീതമാണ് ഒളിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഇത് ആദ്യമായാണ് ഫോണിനുള്ളില്‍ കഞ്ചാവ് കടത്തി പിടികൂടുന്നത്.

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ കഞ്ചാവിന് വില വര്‍ധിച്ചു. അതിനാല്‍ കുറഞ്ഞ വിലയ്ക്ക്് കമ്പത്ത് നിന്നും കഞ്ചാവ് സുലഭമായി ലഭിക്കുമെന്നറിഞ്ഞ് വന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മുണ്ടക്കയം സ്വദേശികളായ ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുട്ടികള്‍ രണ്ട് വര്‍ഷമായി കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് പതിനൊന്ന് മയക്കുമരുന്ന് ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications