ഈ മൂന്ന് തമിഴ്നാട് സ്വദേശിനികളെ സൂക്ഷിക്കുക! പത്തനംതിട്ടയിൽ ഇവർ മൂന്നുപേരും കാണിച്ചുകൂട്ടിയത്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

പത്തനംതിട്ട: മാല മോഷണം പതിവാക്കിയ മൂന്ന് തമിഴ്നാട് സ്വദേശിനികളെ പത്തനംതിട്ടയിൽ നിന്നും പിടികൂടി. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിലാണ് മൂന്നു സ്ത്രീകളെയും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ഒറ്റപ്പാലത്തേക്ക്!പ്രദേശത്ത് 144 പ്രഖ്യാപിച്ചു!ആനകളെ തുരത്തൽ അസാദ്ധ്യം

വിദ്യാർത്ഥിനികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ച്,അടുത്തിടപഴകുന്ന ചിത്രങ്ങൾ!അധ്യാപകനെ പോലീസ് പിടികൂടി

തമിഴ്നാട് തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ അഞ്ജലി(28), സുമതി(40), പ്രിയ(25) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തംതിട്ടയിലേക്ക് വന്ന ബസിൽ മാടമണ്ണിനും മണ്ണാറക്കുളഞ്ഞിക്കുമിടയിലായിരുന്നു മോഷണം. മാടമൺ രാജ് വിഹാറിൽ സതിയമ്മയുടെ അഞ്ച് പവന്റെ മാലയാണ് ബസിൽ വെച്ച് നഷ്ടപ്പെട്ടത്. ബസ് പത്തംതിട്ട സ്റ്റാൻഡിൽ എത്തിയപ്പോളാണ് മാല നഷ്ടപ്പെട്ടതായി സതിയമ്മ പറഞ്ഞത്.

നഴ്സുമാർക്ക് നേരെ സിബ്ബ് അഴിച്ചുകാണിച്ച് നഗ്നതാ പ്രദർശനം! കോട്ടയം ഭാരത് ആശുപത്രിയിലെ വീഡിയോ...

പോലീസിൽ...

പോലീസിൽ...

മാല നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയ സതിയമ്മ ഉടൻ തന്നെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

തമിഴ് സ്ത്രീകൾ...

തമിഴ് സ്ത്രീകൾ...

സതിയമ്മയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസിന് ബസിൽ തമിഴ് സ്ത്രീകളുണ്ടായിരുന്നുവെന്ന് മറ്റു യാത്രക്കാരാണ് വിവരം നൽകിയത്.

ബസിൽ നിന്നിറങ്ങി...

ബസിൽ നിന്നിറങ്ങി...

പത്തനംതിട്ടയിലേക്കുള്ള ബസിലുണ്ടായിരുന്ന മൂന്ന് തമിഴ് സ്ത്രീകളും മണ്ണാറക്കുളഞ്ഞിയിലാണ് ഇറങ്ങിയതെന്നും പോലീസിന് വിവരം ലഭിച്ചു.

ഓട്ടോയിൽ പോകുന്നതിനിടെ..

ഓട്ടോയിൽ പോകുന്നതിനിടെ..

മണ്ണാറക്കുളിഞ്ഞി ഭാഗത്തെത്തിയ പോലീസ് സംഘം, ഓട്ടോയിൽ പോകുകയായിരുന്ന തമിഴ് സ്ത്രീകളെ പുല്ലാമലയിൽ വെച്ചാണ് പിടികൂടിയത്.

മാല കിട്ടിയില്ല...

മാല കിട്ടിയില്ല...

പോലീസിന്റെ പിടിയിലായ മൂന്നു തമിഴ്നാട് സ്വദേശികളും മാല മോഷ്ടിച്ചത് സമ്മതിച്ചെങ്കിലും, ഇവരിൽ നിന്നും മാല കണ്ടെടുക്കാനായില്ല.

മാല കൈമാറ്റം ചെയ്തെന്ന്...

മാല കൈമാറ്റം ചെയ്തെന്ന്...

കെഎസ്ആർടിസി ബസിൽ നിന്നും മോഷ്ടിച്ച സതിയമ്മയുടെ അഞ്ച് പവന്റെ മാല മൂന്നു പേരും മറ്റാർക്കോ കൈമാറ്റം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്.

നിരവധി കേസുകൾ...

നിരവധി കേസുകൾ...

മാല മോഷണം പതിവാക്കിയ സംഘത്തിലെ അംഗങ്ങളാണ് ഇവർ മൂന്നു പേരുമെന്ന് പത്തനംതിട്ട പോലീസ് വ്യക്തമാക്കി. ഇവർക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
police arrested three tamil women from pathanamthitta.
Please Wait while comments are loading...