ബിനീഷ് കോടിയേരിയെ അത്രയ്ക്ക് വിശ്വാസമാണോ ? വ്യാജപേരില്‍ തട്ടിപ്പ്, രണ്ടു പേര്‍ പിടിയില്‍
കൊച്ചി: ബിനീഷ് കോടിയേരി എന്ന് കേട്ടാല്‍ അത്രക്ക് വിശ്വാസമാണോ? സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പേര് പണം തട്ടിയവരെ പോലീസ് പിടികൂടി. ബനീഷ് കോടിയേരിയെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘത്തിലെ രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്.
ബനീഷിന്റെ പേര് പറഞ്ഞ് പത്ത് ലക്ഷത്തോളം രൂപയാണേ്രത ഇവര്‍ തട്ടിയെടുത്തത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ മുഖ്താഷ് അലി, ഹംസത് അലി എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമാ രംഗത്തുള്ളവരാണ് കബളിക്കപ്പെട്ടവരിലേറെയും. ഒരു പ്രമുഖ മിമിക്രി കലാകാരനെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് തട്ടിപ്പ് കാരെപ്പറ്റി പോലീസിന് വിവരം ലഭിച്ചത്.

തായ്‌ലന്‍ഡില്‍ ജോലിയുള്ളവരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. കണ്ണൂരില്‍ ബേക്കുളം വീട്ടില്‍ വിനീത് എന്നയാളെയും പോലീസ് പിടികൂടിയതായാണ് വിവരം. വിനീതാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ബിനീഷ് കോടിയേരിയാണെന്ന് പരിചയപ്പെടുത്തി മിമിക്രി കലാകാരന്‍മാരെ ബാങ്കോങ്ങില്‍ പ്രോഗ്രാമിന് ക്ഷണിച്ചാണ് പണംതട്ടിയെടുത്തത്.
കലാകാരന്‍മാരുടെ അക്കൗണ്ട് നമ്പരിലേക്ക് പണം അയച്ചതിന്റെ വ്യാജ രസീത് നല്‍കി കലാകാരന്മാരുടെ ഇന്‍ഷൂറന്‍സിനെന്ന പേരില്‍ പണം തട്ടിച്ചെടുക്കുകയായിരുന്നു. ഇന്‍ഷൂറസ് നല്‍കാനായി ഓരോ കലാകാരന്മാരുടെ പേരിലും 2000 രൂപ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ഇതിനായി കൂട്ടാളിയുടെ ബന്ധുവായ സ്ത്രീയുടെ പേരിലുള്ള അക്കൗണ്ട് നമ്പര്‍ നല്‍കി. ഒടുവില്‍ പ്രോഗ്രാമിനെ പറ്റി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. നാഗപട്ടണത്ത് നിന്നായിരുന്നു പ്രതികള്‍ ഫോണ്‍ വിളിച്ചത്. ഫോണ്‍ കോള്‍ ലൊക്കേറ്റ് ചെയ്താണ് പോലീസ് ഇവരെ പിടികൂടിയത്.
Read Also: ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലണമെങ്കില്‍ 101 ശതമാനം തെളിവ് വേണം: സര്‍ക്കാരിന് തിരിച്ചടി...
Read Also: കുട്ടികളെ പുറത്താക്കി വീട് പൂട്ടി രണ്ടാനമ്മ സ്ഥലം വിട്ടു; പെരുവഴിയില്‍ കിടന്നത് രണ്ട് ദിവസം...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications