കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി, വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകള്‍ അറസ്റ്റില്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കഴിഞ്ഞദിവസം അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ സ്വദേശികളായ മോഹന്‍, അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയത് സംഘപരിവാറുകാര്‍ തന്നെ; അഞ്ച് പേര്‍ പിടിയില്‍സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയത് സംഘപരിവാറുകാര്‍ തന്നെ; അഞ്ച് പേര്‍ പിടിയില്‍

സിന്ധുവിനെതിരെ തെറിവിളികളും മോശം പരാമര്‍ശങ്ങളും പ്രചരിച്ചിരുന്നു. വാട്‌സ്ആപ്പിലൂടെ മോശം പരാമര്‍ശം നടത്തിയ അഡ്മിനുകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്തു നിന്നുള്ള ഭീഷണിയും സിന്ധുവിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

sindhusooryakumar

സിന്ധുവിനെതിരെ ഫേസ്ബുക്ക് വഴിയും വാട്‌സ്ആപ്പ് വഴിയും വ്യാജ സന്ദേശങ്ങള്‍ അയച്ചവരെയാണ് പോലീസ് കണ്ടെത്തിയത്. ഫോണില്‍ വിളിച്ചായിരുന്നു സിന്ധുവിന് ആദ്യ ഭീഷണി എത്തിയത്. ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ദുര്‍ഗ്ഗാ ദേവിയെ അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു സിന്ധു സൂര്യകുമാറിന് ഫോണില്‍ വധഭീഷണിയെത്തിയത്.

ഭീഷണി കൊണ്ട് തലവേദനയായപ്പോഴാണ് സിന്ധു പോലീസില്‍ പരാതിപ്പെട്ടത്. ആര്‍എസ്എസാണ് സിന്ധുവിനെതിരെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഘധ്വനി എന്നപേരിലുള്ള ആര്‍എസ്എസ് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് സിന്ധു സൂര്യകുമാറിനെതിരെ അപവാദ പ്രചാരണം നടത്തിയിരുന്നത്. ഹൈന്ദവീയം എന്ന ഫേസ്ബുക്ക് പേജ് വഴിയും അവപാദ പ്രചരണം നടന്നിരുന്നു.

വിദേശത്തു നിന്നെത്തിയ ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. വിദേശത്തെ സൈബര്‍ ഏജന്‍സികള്‍ വഴി ഇവരെ കണ്ടെത്തുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

English summary
Police arrested whatsapp group admin related to journalist Sindhu soorya kumar issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X