കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിയെടുത്തത് അരക്കോടിയോളം രൂപ, ആർഭാട ജീവിതം!കുന്ദംകുളം സ്വദേശിനിയായ 21കാരിയും കാമുകനും പിടിയിൽ

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട യുവാക്കൾക്ക് ഗൾഫിൽ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരും ചേർന്ന് അരക്കോടിയോളം രൂപ തട്ടിയെടുത്തത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കൾക്ക് ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. തൃശൂർ കുന്ദംകുളം സ്വദേശിനി കൃഷ്ണേന്ദു(21), തൃശൂർ പുതുക്കാട് സ്വദേശി ജിൻസൺ(27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട യുവാക്കൾക്ക് ഗൾഫിൽ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരും ചേർന്ന് അരക്കോടിയോളം രൂപ തട്ടിയെടുത്തത്. ഗൾഫിൽ തുടങ്ങാനിരിക്കുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലേക്ക് സെയിൽസ് മാൻ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

ആ പഴയ 'ബാർ' കാലം ഇങ്ങെത്തി! സംസ്ഥാനത്ത് ഞായറാഴ്ച മുതൽ 100 ബാറുകൾ പ്രവർത്തിക്കും,ഇനിയും അപേക്ഷകൾ...ആ പഴയ 'ബാർ' കാലം ഇങ്ങെത്തി! സംസ്ഥാനത്ത് ഞായറാഴ്ച മുതൽ 100 ബാറുകൾ പ്രവർത്തിക്കും,ഇനിയും അപേക്ഷകൾ...

ആകെ 83 യുവാക്കളിൽ നിന്നും 45 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ വെണ്ണല സ്വദേശിയുടെ പരാതിയിൽ പാലാരിവട്ടം പോലീസാണ് യുവതിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ ജോലി...

ബെംഗളൂരുവിൽ ജോലി...

തൃശൂർ കുന്ദംകുളം സ്വദേശിനിയായ കൃഷ്ണേന്ദു ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരുവിലെ ജ്വല്ലറിയിൽ സെയിൽസ് മാനാണ് പുതുക്കാട് സ്വദേശിയായ ജിൻസൺ.

അടുപ്പത്തിലാകുന്നു...

അടുപ്പത്തിലാകുന്നു...

ബെംഗളൂരുവിൽ വെച്ചാണ് കൃഷ്ണേന്ദുവും ജിൻസണും തമ്മിൽ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടർന്ന് ബെംഗളൂരുവിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.

ഫേസ്ബുക്കിലൂടെ...

ഫേസ്ബുക്കിലൂടെ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാക്കളിൽ നിന്നാണ് ഇരുവരും ചേർന്ന് പണം തട്ടിയെടുത്തത്. അരക്കോടിയോളം രൂപയാണ് രണ്ടുപേരും ചേർന്ന് തട്ടിയെടുത്തത്.

ഷാർജയിൽ ജോലി...

ഷാർജയിൽ ജോലി...

ഗൾഫിൽ സ്വന്തമായി ആരംഭിക്കാനിരിക്കുന്ന ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലേക്ക് സെയിൽസ് മാനായി ഒഴിവുണ്ടെന്നാണ് ഇവർ യുവാക്കളോട് പറഞ്ഞിരുന്നത്. ഷാർജിയിലാകും ജോലിയെന്നും, കൂടുതൽ ഒഴിവുകളുള്ളതിനാൽ
സുഹൃത്തുക്കൾക്കും അവസരമുണ്ടെന്നും ഇവർ യുവാക്കളെ വിശ്വസിപ്പിച്ചു.

തുക ബാങ്ക് അക്കൗണ്ടിലേക്ക്...

തുക ബാങ്ക് അക്കൗണ്ടിലേക്ക്...

ഓരോരുത്തരിൽ നിന്നും 53,000 രൂപ വീതമാണ് വാങ്ങിയിരുന്നത്. വിസ ആവശ്യങ്ങൾക്കായുള്ള തുക ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് യുവാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇത്തരത്തിൽ ആകെ 45 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവിൽ ആർഭാട ജീവിതം...

ബെംഗളൂരുവിൽ ആർഭാട ജീവിതം...

യുവാക്കളെ കബളിപ്പിച്ച് തട്ടിയെടുത്ത തുക ഉപയോഗിച്ച് ഇരുവരും ബെംഗളൂരുവിൽ ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

ഫെയ്സ്ബുക്ക് സുഹൃത്തുക്കൾ...

ഫെയ്സ്ബുക്ക് സുഹൃത്തുക്കൾ...

തട്ടിപ്പിനിരയായവരിൽ ഭൂരിപക്ഷവും യുവതിയുടെ ഫെയ്സ്ബുക്ക് കൂട്ടുകാരായ യുവാക്കളും അവരുടെ സുഹൃത്തുക്കളുമാണ്. ജിൻസനും ഫേസ്ബുക്കിലൂടെ യുവാക്കളെ ചതിയിൽ വീഴ്ത്തിയിരുന്നു.

പരാതി നൽകിയത് വെണ്ണല സ്വദേശി...

പരാതി നൽകിയത് വെണ്ണല സ്വദേശി...

പണം നൽകിയിട്ടും ജോലിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും അറിയാത്തതിനാൽ സംശയം തോന്നിയ വെണ്ണല സ്വദേശിയായ യുവാവാണ് പാലാരിവട്ടം പോലീസിൽ ഇരുവർക്കുമെതിരെ പരാതി നൽകിയത്.

പോലീസ് വിളിച്ചുവരുത്തി...

പോലീസ് വിളിച്ചുവരുത്തി...

വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ജോലി ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇരുവരെയും ബന്ധപ്പെട്ട പോലീസ് ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.

English summary
police arrested woman and her lover in a fraud case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X