Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചത് ഭര്‍ത്താവിനൊപ്പം; പോലീസിനത് അനാശാസ്യം, സംഭവം കോട്ടയത്ത്

പ്രത്യേക സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം സഹപ്രവര്‍ത്തകന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നപ്പോഴാണ് യുവതിക്ക് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്.

കോട്ടയം: ഭര്‍ത്താവിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. അനാശാസ്യമെന്ന് ആരോപിച്ച് വീട്ടമ്മയെയും സഹപ്രവര്‍ത്തകനായ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കോട്ടയത്താണ് സംഭവം നടന്നത്.

പ്രത്യേക സാഹചര്യത്തില്‍ ഭര്‍ത്താവിനൊപ്പം സഹപ്രവര്‍ത്തകന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നപ്പോഴാണ് യുവതിക്ക് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 26ന് രാത്രിയായിരുന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.രാത്രി 12 മണിക്ക് വീട്ടിലെത്തി വീടിന് പുറത്തുള്ള ഷെഡില്‍ കിടക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ പോലീസ് മര്‍ദ്ദിച്ചെന്നും പോലീസ് വാഹനത്തില്‍ വച്ചും സ്‌റ്റേഷനില്‍ വച്ചും ലൈംഗീക ചേഷ്ടകള്‍ നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

child-rape5

തനിക്ക് വഴങ്ങി തന്നാല്‍ വെറുതെ വിടാമെന്ന് എസ്‌ഐ പറഞ്ഞതായുള്ള ഗുരുതര ആരോപണവും യുവതി ഉയര്‍ത്തുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ അറസ്റ്റ് ചെയ്തപ്പോള്‍ വനിത പോലീസ് ഒപ്പം ഇല്ലായിരുന്നു. പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിക്കാനും പോലീസ് സഹായിച്ചില്ല. സ്‌റ്റേഷനില്‍ ഭക്ഷണമോ വെള്ളമോ തരാതെ പീഡി്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+