ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി! ഭാര്യവീട്ടിലെ സുഖവാസത്തിനിടെ പോലീസ് പൊക്കി...
പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെയാണ് പ്രിൻസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
നെടുങ്കണ്ടം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പള്ളി എട്ടുമുക്കിൽ തൊഴിലാളിയായ മണിമല കോത്തലപ്പള്ളി കൈതപ്പാറക്കുഴിയിൽ പ്രിൻസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെയാണ് പ്രിൻസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് വീട്ടിൽ പ്രസവിച്ചത്. കുഞ്ഞിന് ജന്മം നൽകുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം വീട്ടുകാർ അറിയുന്നത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു പോലീസിന്റെ പിടിയിലാകുന്നത്. തടിപ്പണിക്കാരനായ പ്രിൻസ് ഭാര്യവീട്ടിൽ താമസിച്ചാണ് ജോലി ചെയ്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications