പ്രായപൂര്‍ത്തിയായില്ലെങ്കിലും ബൈക്ക് ഓടിക്കാന്‍ തരാം പക്ഷെ കഞ്ചാവ് വില്‍ക്കണം; രണ്ട് പേര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി അതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്.
കൊല്ലം: യുവാക്കള്‍ക്ക് ബൈക്കും കാറും ഒരു ഹരം തന്നെയാണ്. കാശില്ലാതെ ബൈക്ക് ഓടിക്കാന്‍ തരാമെന്ന് പറഞ്ഞോലോ? പിന്നെ അവര്‍ എന്തും ചെയ്യും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഈ ആഗ്രഹങ്ങള്‍ മുതലെടുത്ത കഞ്ചാവ് വില്‍പ്പനക്കാരായ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ കട്ടവിള ചരുവിള തെക്കതില്‍ വീട്ടില്‍ അജിത്(20), വടക്കേവിള നേതാജി നഗറില്‍ ചരുവിള വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന സുധിന്‍(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിനോദ സഞ്ചാരത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന്് ഡെപ്യൂട്ടി കമ്മീഷന്‍ വിആര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശാസുരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീം നത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവില്‍ അജിത് പിടിയിലാകുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി അതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. ഇയാളുടെ ബൈക്കും കഞ്ചാവ് വില്‍പന നടത്തിയ പണവും 80 പൊതി കഞ്ചാവും പിടിച്ചെടുത്തു. അജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ക്ക് മൊത്തമായ ഗഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സുധിനെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പുളിയത്തുമുക്കില്‍ വച്ചു നടന്ന പരിശോധനയില്‍ 90 പൊതി ഗഞ്ചാവുമായി സുധിന്‍ പിടിയിലാവുകയായിരുന്നു.












Click it and Unblock the Notifications