കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ അനുകൂലിച്ച പരിപാടിയെ വിമര്‍ശിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Google Oneindia Malayalam News

എറണാകുളം: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയുടെ പരാതിയിലാണ് പോലീസ് നടപടി.പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഘം പരിപാടിക്കിടെയായിരുന്നു ആതിര പ്രതിഷേധം ഉയര്‍ത്തിയത്.

 caaarest

Recommended Video

cmsvideo
''I'm also a hindu woman who is protesting against CAA and NRC' | Oneindia Malayalam

പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയെ ആതിര ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വേദിയില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ ആതിരയെ അധിക്ഷേപിക്കുകയും ഹാളില്‍ നിന്ന് തള്ളി പുറത്താക്കുകയും ചെയ്തു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോയില്‍ യുവതിയെ ഭീഷണിപ്പെടുത്തും ഉപദ്രവിക്കുന്നതുമായി ദൃശ്യങ്ങള്‍ ഉണ്ട്. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനുമാണ് സിന്ദൂരം തൊട്ടതെന്നും നിയമത്തെ അനുകൂലിക്കുന്നതുമൊന്നൊക്കെ ആതിരയെ അധിക്ഷേപിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ പറയുന്നതായും വീഡിയോയില്‍ ഉണ്ട്.

അര്‍ബന്‍ നക്സലാണ് ആതിരയെന്നാണ് സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുന്നത്. അതേസമയം അറസ്റ്റിലും സംഭവത്തിലും പ്രതികരിക്കാന്‍ ആതിര തയ്യാറായില്ല.

English summary
Police arrest lady who voiced against CAA support program in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X