കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മക്കെതിരെ പരാതിയില്‍ ഗെയില്‍ മൊഴി നല്‍കണം'

  • By Aswathi
Google Oneindia Malayalam News

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ മഠത്തിനെതിരെ ആരോപണമുന്നയിച്ച അമ്മയുടെ മുന്‍ സന്തത സഹചാരിയും ശിഷ്യയുമായ ആസ്‌ട്രേലിയന്‍ സ്വദേശി ഗെയില്‍ ട്രെഡ്വലിനോട് നേരിട്ട് എത്തി മൊഴി നല്‍കണമെന്ന് കരുനാഗപ്പള്ളി പൊലീസ്.

ഗെയില്‍ തന്റെ 'വിശുദ്ധ നരകം' എന്ന പുസ്തകത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നേരിട്ടോ അല്ലാതെയോ മൊഴി നല്‍കണമെന്നാണ് ഇ മെയില്‍ സന്ദേശം വഴി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

amma-redwell

മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഗെയില്‍ തന്റെ പുസ്‌കത്തിലൂടെ ആരോപിച്ചത്. മഠത്തില്‍ ലൈംഗിക പീഡനങ്ങള്‍ സ്ഥിരമാണെന്നും തന്‍ തന്നെ നിരവധി തവണ പീഡനത്തിനിരയായെന്നും അവര്‍ പുസ്‌കത്തില്‍ ആരോപിച്ചു. മാതാ അമൃതാനന്ദമയിയുടേത് കച്ചവട സാമ്രാജ്യമാണെന്നും കോടിക്കണക്കിന് രൂപ സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഗെയില്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

അതേ സമയം അമൃാതനന്ദമയിക്കെതിരേയും ആശ്രമത്തിനെതിരേയും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഗെയ്ല്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഗെയ്‌ലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നായിരുന്നു പോലീസിന്റെ തീരുമാനം.

English summary
The Karunagappally police has sent an e-mail to former inmate and native of Australia Gail Tredwell to give her statement on the allegations levelled against Mata Amrithanandamayi Muth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X