പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പണപ്പിരിവ്; അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് അവരുടെ അനുവാദമില്ലാതെ പോലീസ് അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവി അനേ്വഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
സമൂഹത്തെ നിയമാനുസരണം സേവിക്കാന്‍ ആവശ്യമായ സാഹചര്യം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ശമ്പളത്തില്‍ നിന്നു വിവിധ ആവശ്യങ്ങള്‍ക്കായി അനുവാദം ഇല്ലാതെ പണം ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഉത്തരവ്. ശമ്പളത്തില്‍ നിന്ന് പണം പിരിക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കണം. എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറി ജില്ലാ പോലീസ് മേധാവിയോട് പണം പിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് പണം പിടിക്കുന്നുവെന്നാണ് പരാതി. ശമ്പളം കൈയില്‍ കിട്ടിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുകപോലും ചെയ്യുന്നതെന്ന് പരാതിയുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.












Click it and Unblock the Notifications