വാർത്താഇൻഫർമേഷൻ സെന്റർ സ്ഥാപിക്കണമെന്ന് - പോലീസ് അസ്സോസിയേഷൻ
വടകര: പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ മാധ്യമങ്ങളിൽ വരുന്ന വാർത്തയുടെ നിജസ്ഥിതി അറിയാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇൻഫർമേഷൻ സെന്ററുകൾ സ്ഥാപിക്കണമെന്ന് കേരളാ പോലീസ് അസ്സോസിയേഷൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം സർക്കാറിനോട് അവശ്യപ്പെട്ടു.മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് തൊഴിൽപരമായി വിഷമതകൾ അനുഭവിക്കുന്ന സംസ്ഥാനത്തെ പോലീസിന് വർധിച്ചു വരുന്നതും,സമയ ക്ലിപ്തതയില്ലാത്തതുമായ ഡ്യൂട്ടി ഭാരം മൂലം ഒട്ടേറെ മാനസിക സംഘർഷങ്ങൾക്ക് വിധേയരാകുകയാണെന്നും ഈ സാഹചര്യത്തിൽ നിലവിൽ എട്ട് മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം കാര്യക്ഷമമായി നടപ്പിലാക്കണം.
സംസ്ഥാനത്തെ ജയിലുകളെയും ,കോടതികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സമ്പ്രദായം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും,ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കണം.മത വർഗ്ഗീയ തീവ്ര വാദ,മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ഇന്റെലിജന്റ്സിന്റെ പ്രവർത്തനം പരിഷ്കരിച്ച് കേന്ദ്ര ഇന്റലിജന്റ്സിന്റെ മാതൃകയിൽ പ്രവർത്തന ശൈലി മാറ്റണം.നിലവിൽ സിവിൽ പോലീസ് ഓഫീസർ ഭൂരിപക്ഷവും ബിരുദ ധാരികളായതിനാൽ ഇവർക്ക് പ്രമോഷൻ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് എസ്.ഐ തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിർത്തലാക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.കെ.എ.പി.ഒന്നാം ബറ്റാലിയന്റെ ആസ്ഥാനം എറണാകുളം ജില്ലയിലേക്ക് മാറ്റി കൊച്ചി നഗരത്തിലെ പോലീസിന്റെ ജോലി മെച്ചപ്പെടുത്തണം.

കേരള നിയമസഭ പാസ്സാക്കിയ കെ.പി.ആക്റ്റിന് ചട്ടങ്ങൾ രൂപീകരിക്കണമെന്നും ,മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ പത്തു ശതമാനം അധിക അലവൻസ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുൾപ്പടെ 43 പ്രമേയങ്ങളാണ് ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ജി.അനിൽകുമാർ അവതരിപ്പിച്ചത്












Click it and Unblock the Notifications