കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവാസ്‌കറിന് പിന്തുണയുമായി പോലീസ് അസോസിയേഷന്‍... എഡിജിപിക്കെതിരെ പരാതി, നടപടിയെടുക്കുമെന്ന് പിണറായി!!

ഗവാസ്‌കറിന് പോലീസ് അസോസിയേഷന്റെ പിന്തുണ

Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. പോലീസ് അസോസിയേഷന്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ശക്തമായ നടപടി ആവശ്യമാണെന്ന് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗാവസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എഡിജിപി കടുത്ത അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അസോസിയേഷന്‍ ആരോപിക്കുന്നത്.

നേരത്തെ എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് മീന്‍ വറക്കുന്നത് പോലും എസ്എപി ക്യാംപില്‍ ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ജൂനിയറായ പോലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ദാസ്യവേല ചെയ്യേണ്ട ഗതികേടാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘനാളായി പരാതിയുണ്ടെങ്കിലും ഇത് വരെ ഈ വിഷയത്തില്‍ ആരും ഇടപെട്ടിരുന്നില്ല. അതേസമയം ജൂനിയര്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവം ആണെന്നാണ് പലരും പറയുന്നത്.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു

ഗവാസ്‌കറിന്റെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. ഗവാസ്‌കറിന് ലഭിക്കേണ്ട നിയമസഹായങ്ങള്‍ ഉറപ്പുവരുത്തണമെന്നും പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അസോസിയേഷന്‍ ഭാരവാഹികള്‍ ആശുപത്രിയിലെത്തി ഗവാസ്‌കറിനെ കാണുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ പോലീസ് സേനയില്‍ ഒരിക്കലും നടക്കരുതാത്ത സംഭവമാണെന്നും അത് വച്ച്‌പൊറുപ്പിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല

ഇത് ആദ്യമായിട്ടല്ല

ജൂനിയര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്നുവെന്ന പരാതി ഇത് ആദ്യമായിട്ടല്ല ഉണ്ടാവുന്നത്. മേലുദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പല തവണ ഈ രീതിയില്‍ ജൂനിയര്‍ ഉദ്യോസ്ഥരോട് പെരുമാറിയിട്ടുണ്ട്. എന്നാല്‍ പരാതികള്‍ പറയാതെ പലരും സ്ഥലം മാറ്റം വാങ്ങി പോവുകയാണ് ചെയ്യാറുള്ളത്. വ്യക്തമായ പരാതികളോ തെളിവുകളോ ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കാറില്ല. ഈ ഒരു സാധ്യത ഉന്നത ഉദ്യോസ്ഥര്‍ എപ്പോഴും ഉപയോഗിക്കാരുണ്ടെന്നും പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കടുത്ത മാനസിക പീഡനം നേരിട്ടു

കടുത്ത മാനസിക പീഡനം നേരിട്ടു

ഗവാസ്‌കറിന്റെ ഭാര്യ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. അതേസമയം പരാതിയെ തുടര്‍ന്ന് തെക്കന്‍ മേഖല എഡിജിപി അനില്‍കാന്തിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തി. അന്വേഷണത്തിന് പ്രത്യേകം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭര്‍ത്താവിന് കടുത്ത മാനസിക പീഡനാണ് നേരിടേണ്ടി വന്നതെന്ന് ഗവാസ്‌കറുടെ ഭാര്യ രേഷ്മ പറഞ്ഞു. ആശുപത്രി വിട്ടാല്‍ അദ്ദേഹം മുഖ്യമന്ത്രിയെ കാണാനെത്തുമെന്നും രേഷ്മ വ്യക്തമാക്കി.

മുഖ്യമന്ത്രി ഇടപെടുന്നു

മുഖ്യമന്ത്രി ഇടപെടുന്നു

ഉന്നത പോലീസ് ഉദ്യോസ്ഥരുടെ വീടുകളില്‍ പോലീസുകാരെ അടിമപ്പണിക്ക് നിയോഗിക്കുന്ന സംഭവം ഗുരുതരമാണെന്നാണ് പിണറായിയുടെ വിലയിരുത്തല്‍. ഉന്നതരുടെ വീട്ടിലെ പോലീസുകാരുടെയും വാഹനങ്ങളുടെയും എണ്ണം എത്രയും വേഗം അറിയിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം രേഷ്മയോട് സംഭവത്തില്‍ ഉള്‍പ്പെട്ടത് എത്ര വലിയ ഉന്നതനായാലും കര്‍ശന നടപടിയെടുക്കുമെന്ന് പിണറായി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം

മര്‍ദനമേററ ഗവാസ്‌കര്‍ നിരവധി കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സുദേഷ് കുമാര്‍ നിരവധി തവണ തന്റെ കീഴുദ്യോഗസ്ഥരെ ദ്രോഹിച്ചതായി റിപ്പോര്‍ട്ടുണ്ട്. സുദേഷിന്റെ കൂടെ ജോലിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ കൊണ്ട് വീട്ടു ജോലികള്‍ സഹിതം ചെയ്യിക്കുന്നുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു വീടു തുടപ്പിക്കുക, വീട്ടുസാധനങ്ങള്‍ വാങ്ങിപ്പിക്കുക, സ്വിമ്മിങ് പൂള്‍ കഴുകുക തുടങ്ങിയ ജോലികള്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ കൊണ്ടാണ് ചെയ്യിക്കാറുള്ളത്. അതേസമയം ഇതിനെ എതിര്‍ത്തത് കൊണ്ടാണ് തനിക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുന്നത്. നേരത്തെ സുദേഷ് കുമാര്‍ ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മകളെ ഉപ്രദവിക്കാന്‍ ശ്രമിച്ച കേസ് നിലനില്‍ക്കില്ല. കനകക്കുന്ന് പരിസരത്ത് സിസിടിവി ക്യാമറകള്‍ ഉണ്ട്. ഇത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസിലാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പലരും പരാതി പറഞ്ഞു

പലരും പരാതി പറഞ്ഞു

സുദേഷിന്റെ കീഴില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും ജോലിയില്‍ നിന്ന് മാറ്റിത്തരണം എന്നൊക്കെ പലരും പേപ്പര്‍ നല്‍കിയിരുന്നു. ഇവരോടൊക്കെ വൈരാഗ്യത്തോടെയാണ് സുദേഷ് പെരുമാറിയിട്ടുള്ളത്. സുദേഷിന്റെ മകള്‍ സ്‌നിക്തയെ കുറിച്ചും ഇതിന് മുമ്പ് പരാതിയുയര്‍ന്നിട്ടുണ്ട്. തനിക്കെതിരെ സമാനമായ പെരുമാറ്റം മുമ്പും ഉണ്ടായിരുന്നു. അതേസമയം ഇപ്പോഴത്തെ പരാതി ഇത്തരത്തിലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം താന്‍ ഇതിന് മുമ്പ് ജോലി ചെയ്തിട്ടുള്ള അഞ്ച് ഉദ്യോഗസ്ഥരും തന്നെ കുറിച്ച് ഒരുപരാതി പോലും ഉന്നയിച്ചിട്ടില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കര്‍... ശരീരത്തില്‍ 15 ബുള്ളറ്റുകള്‍, നവീദ് ജട്ടിന് പിന്നാലെ പോലീസ്!ബുക്കാരിയെ കൊലപ്പെടുത്തിയത് ലഷ്‌കര്‍... ശരീരത്തില്‍ 15 ബുള്ളറ്റുകള്‍, നവീദ് ജട്ടിന് പിന്നാലെ പോലീസ്!

സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ട്രോള്‍ പെരുമഴ.... വസതിക്ക് മുകളില്‍ പറക്കും തളികയാണോയെന്ന് പരിഹാസം!!സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ട്രോള്‍ പെരുമഴ.... വസതിക്ക് മുകളില്‍ പറക്കും തളികയാണോയെന്ന് പരിഹാസം!!

English summary
police association will help police driver gawaskar sent letter to cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X