കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലും രക്തസാക്ഷി സ്തൂപം: ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരി!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം സമ്മേളനങ്ങള്‍ പോലെ ചുവന്ന രക്തസാക്ഷി സ്തൂപം കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയായ പയ്യോളിയിലെ സര്‍ഗാലയയിലും ഉയരുന്നു. രക്തസാക്ഷി സ്തൂപങ്ങളും ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പൊലീസ് സമ്മേളനത്തില്‍ പാടില്ലെന്ന് ഡിജിപിക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മഷിയുണങ്ങും മുമ്പാണ് പ്രഖ്യാപനം. കേരള പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് ഡിജിപിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച കേരളാ പോലീസ് അസോസിയേഷന്റെ 34 ാം സംസ്ഥാന സമ്മേളനത്തിലും ചുവന്ന രക്തസാക്ഷി സ്മാരകം ഉയരുമെന്ന പ്രഖ്യാപനം വന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തള്ളുന്ന വിധത്തിലാണ് അസോസിയേഷന്‍ വിധത്തിലായിരുന്നു അസോസിയേഷന്‍ ഭാരവാഹികളുടെ പ്രതികരണം.

നേരത്തെ ചില ജില്ലാ സമ്മേളനങ്ങളില്‍ സിപിഎം സമ്മേളനങ്ങളെ അനുസ്മരിക്കുന്ന വിധത്തില്‍ രക്തസാക്ഷി സ്തൂപം ഒരുക്കി പുഷ്പാര്‍ച്ചന നടത്തുകയും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തത് വിവാദമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ പൊലീസിനെ സിപിഎംവത്കരിക്കാനുള്ള ശ്രമം നടക്കുന്നതായ ആക്ഷേപം ശരിവെക്കുന്ന വിധത്തിലാണ് സമ്മേളനത്തിലെ നടപടിക്രമങ്ങള്‍. എന്നാല്‍ സമ്മേളന പരിപാടികളില്‍ കാലാകാലങ്ങളായി രക്തസാക്ഷികളെ അനുസ്മരിക്കല്‍ നടക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് തങ്ങള്‍ക്ക് ആഭ്യന്തര വകുപ്പില്‍ നിന്നും ഒരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ലെന്നും അതിനാല്‍ സമ്മേളന നഗരിയില്‍ ചുവന്ന രക്തസാക്ഷി സ്മാരകം തയാറാക്കുമെന്നും അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിജി അനില്‍കുമാര്‍ പറഞ്ഞു.

policeconference

സമ്മേളന പ്രതിനിധികള്‍ ഈ സ്മാരകത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും സമ്മേളന പ്രകിയയിലേക്ക് കടക്കുക. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും സിപിഎം സമ്മേളനങ്ങളിലേതു പോലെയുള്ള രക്‌സതസാക്ഷി അനുസ്മരണ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. കോട്ടയം ജില്ലയില്‍ സമ്മേളന പ്രതിനിധികള്‍ ചുവന്ന വേഷത്തില്‍ എത്തിയതും വിവാദമായിരുന്നു. സംഘടനാ സ്വാതന്ത്രത്തിനായി രക്തസാക്ഷികളായവരെ അനുസ്മരിക്കാനാണ് ഇത്തരം ചടങ്ങെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തൊന്നും സമ്മേളനങ്ങളില്‍ ഇത്തരം അനുസ്മരണ ചടങ്ങ് ഉണ്ടായിരുന്നില്ല. കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു പൊലിസുകാരനും രക്തസാക്ഷിയാകാത്ത സാഹചര്യത്തില്‍ അസോസിയേഷന്റെ രാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നായിരുന്നു ആരോപണം.

പോലീസില്‍ രാഷ്ട്രീയ അതിപ്രസരം കൂടിയെന്നും ഇത് പോലീസിന്റെ വിശ്വാസ്യത തകര്‍ത്തുവെന്നും ചൂണ്ടിക്കാട്ടി ഇന്‍ലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാര്‍ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോഴാണ് മറ്റൊരു ഭാഗത്ത് പാര്‍ട്ടി ഘടകം പോലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത്. രക്തസാക്ഷി അനുസ്മരണങ്ങള്‍ അസോസിയേഷന്റെ സമ്മേളന പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ അവഗണിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാന സമ്മേളനം പയ്യോളി ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജില്‍ ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ സമാപന സമ്മേളനം 13ന് മുഖ്യമന്ത്രി പിണറായി വിജയയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

English summary
police-asssociation-state-convention in Kozhikkode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X