ഹരിപ്പാട് പട്ടികജാതി കോളനിയില്‍ പോലീസ് അതിക്രമം; സ്വമേധയാ കേസെടുത്ത് എസ് സി-എസ് ടി കമ്മീഷൻ
ആലപ്പുഴ; ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികാതി കോളനയിൽ പോലീസ് അതിക്രമിച്ച് കയറിയ സംഭവത്തിൽ എസ് സി/എസ് ടി കമീഷൻ സ്വമേധയാ കേസെടുത്തു. കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചതിനാണ് കേസ്. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച അർധരാത്രിയായിരുന്നു പോലീസ് അതിക്രമം. അർദ്ധരാത്രിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാരും കോളനിക്കാരും തമ്മിൽ സംഘർഷം ഉണ്ടായത്. കരീലക്കുളങ്ങര ഗ്രേഡ് എസ് ഐയും രണ്ട് പോലീസുകാരുമടങ്ങുന്ന സംഘമായിരുന്നു പട്രോളിംഗിനെതിത്തിയത്. ഇതിനിടെ കോളനി നിവാസികളായ അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങളുടെ വീടിന് മുന്നില്‍ ബൈക്കുമായെത്തിയ രണ്ട് പേരെ കണ്ട പോലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്തിനാണ് ഇരുവരും എത്തിയതെന്നായിരുന്നു പോലീസ് ചോദ്യം. സുഹൃത്തിനെ കാണാൻ എത്തിയതാണെന്ന് പറഞ്ഞെങ്കിലും അർധാത്രി വരേണ്ട സാഹചര്യം എന്താണെന്ന് ചോദിച്ച് പോലീസുകാർ ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നുവെന്നാണ് കോളനിക്കാരുടെ ആരോപണം.
യുവാക്കളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ സമീപത്തുള്ളവർ ഓടിയെത്തി ഇത് ചോദ്യം ചെയ്തു. എന്നാൽ പോലീസുകാർ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ മർദ്ദിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നും കോളനിക്കാർ പറയുന്നു. പട്രോളിംഗിനിടെ ഒരു വീട്ടിൽ കയറി പോലീസുകാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അക്രമിച്ചതായും കോളനിക്കാർ ആരോപിക്കുന്നു. ഒടുവിൽ പോലീസ് ജീപ്പിന്റെ താക്കോൽ കോളനിക്കാർ ഊരിവെയ്ക്കുകയും പോലീസുകാരെ ഒരു മണിക്കൂറോളം തടഞ്ഞ് നിർത്തുകയും ചെയ്തു. തുടർന്ന് ഡി വൈ എസ് പിയും സംഘവും എത്തിയ ശേഷമായിരുന്നു പോലീസിനെ വിട്ടയച്ചത്.
'ശെടാ, അമ്മയ്ക്ക് ഇഷ്ടായില്ലേലും ഋതു ഏത് ലുക്കിലും പൊളിയല്ലേ'..വൈറൽ ഫോട്ടോകൾ
അതേസമയം രാത്രിയിൽ പട്രോളിംഗിനിടെ സംശയം തോന്നിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്തതെന്നും എന്നാൽ കോളനിക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പോലീസുകാരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്ന് കാണിച്ച് സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.












Click it and Unblock the Notifications