കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിന് പിന്നില്‍ ഗവണ്‍മെന്റ് പ്ലീഡര്‍?

Google Oneindia Malayalam News

കോഴിക്കോട്: ഐസ് ക്രീം കേസ് പരിഗണിയ്ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പോലീസ് തടഞ്ഞ സംഭവത്തില്‍ ദുരൂഹത തുടരുന്നു. രാവിലെ പറഞ്ഞവസാനിപ്പിച്ച സംഭവം എങ്ങനെയാണ് ഉച്ചയോടെ കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നീങ്ങിയത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

Read Also: ഡിജിപിയെ പോലും ഞെട്ടിച്ച എസ്‌ഐ!!! ആരാണ് 'ആക്ഷൻ ഹീറോ രോഗമുള്ള' കോഴിക്കോട്ടെ എസ്‌ഐ വിമോദ്?Read Also: ഡിജിപിയെ പോലും ഞെട്ടിച്ച എസ്‌ഐ!!! ആരാണ് 'ആക്ഷൻ ഹീറോ രോഗമുള്ള' കോഴിക്കോട്ടെ എസ്‌ഐ വിമോദ്?

അതിനിടെ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു വിവരവും പുറത്ത് വരുന്നുണ്ട്. കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് എന്നാണത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

SI Vimoad

ഗവണ്‍മെന്റ് പ്ലീഡര്‍ പോലീസിന് നല്‍കിയ മൊഴിയാണ് ഇതിന് ആധാരമായി ഏഷ്യാനെറ്റ് ന്യൂസ് ഉയര്‍ത്തിക്കാട്ടുന്നത്. സംഭവത്തിന് ശേഷം എസ്‌ഐയ്ക്ക് പിന്തുണയുമായി ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നതും ദുരൂഹത കൂട്ടുന്നുണ്ട്.

Read Also: ബിസ്‌കറ്റ് ഭീമന്‍ 'പാര്‍ലേ ജി'യുടെ ഫാക്ടറി പൂട്ടി, രാജ്യത്തെ നമ്പർ വണ്‍ ബിസ്‌കറ്റ് കമ്പനിRead Also: ബിസ്‌കറ്റ് ഭീമന്‍ 'പാര്‍ലേ ജി'യുടെ ഫാക്ടറി പൂട്ടി, രാജ്യത്തെ നമ്പർ വണ്‍ ബിസ്‌കറ്റ് കമ്പനി

മാവോയിസ്റ്റ് നേതാവിനെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ജഡ്ജി പറഞ്ഞിരുന്നുവത്രെ. ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ ബാര്‍ അസോസിയേഷനുമായി ചര്‍ച്ച ചെയ്തു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എസ്‌ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലായ് 30 ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഐസ്‌ക്രീം കേസ് പരിഗണനയ്‌ക്കെടുക്കുന്ന സാഹചര്യത്തില്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജും സംഘവും കോടതിയില്‍ എത്തിയത്. വാര്‍ത്താ സംഘത്തെ തടഞ്ഞ ടൗണ്‍ എസ്‌ഐ വിമോദ് ബിനുരാജിനേയും സംഘത്തേയും കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിഎസ്എന്‍ജി വാഹനവും കസ്റ്റഡിയലെടുത്തിരുന്നു.

തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി പ്രശ്‌നം പരിഹരിച്ചു. പോലീസിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി സമ്മതിയ്ക്കുകയും ബിനുരാജിനോട് മാപ്പ് ചോദിയ്ക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്ക് ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്ന ബിനുരാജിനേയും മറ്റും എസ്‌ഐ വലിച്ചിഴച്ച് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും സ്‌റ്റേഷന്റെ വാതില്‍ പൂട്ടുകയും ചെയ്തു. ഒടുവില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷനും കിട്ടി.

English summary
Police Atrocity against Media at Kozhikode: Government Pleader involved? Asianet News reports that Government Pleader gave direction to Police to stop press from Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X