Get Updates
Get notified of breaking news, exclusive insights, and must-see stories!

അനൂപിനെ പോലീസ് തല്ലിച്ചതച്ചത് തുണിയുരിഞ്ഞ ശേഷം.. മുടി വലിച്ച് പറിച്ചു.. കൈ തിരിച്ച് ഒടിച്ചു!

കോഴിക്കോട്: എക്കാലത്തും അതത് സര്‍ക്കാരുകളുടെ മര്‍ദ്ദനോപാധികളാണ് പോലീസ് അടക്കമുള്ള സേനകള്‍. പലപ്പോഴും ഭരണകൂടങ്ങള്‍ക്ക് ഇത്തരം സേനകളിലുള്ള നിയന്ത്രണം കൈവിട്ട് പോകുന്ന സ്ഥിതിയുണ്ട്. പോലീസുകാരുടെ മനോവീര്യം തകര്‍ക്കാനില്ല എന്ന പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് ചൂട്ട് പിടിക്കുമ്പോഴാണ് വിനായകനും ശ്രീജിത്തുമൊക്കെ ആവര്‍ത്തിക്കപ്പെടുന്നത്.

പോലീസ് കസ്റ്റഡിയില്‍ വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് സംസ്ഥാനത്ത് വീണ്ടും പോലീസ് ക്രൂരതയുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് കോഴിക്കോട് അത്തോളി സ്വദേശിയായ യുവാവാണ്.

പേടി സ്വപ്നമായി പോലീസ്

പേടി സ്വപ്നമായി പോലീസ്

ജനമൈത്രി പോലീസ് സ്‌റ്റേഷനുകളും പോലീസുകാരുമൊക്കെ ഉണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്നും പോലീസും പോലീസ് സ്‌റ്റേഷനും പേടി സ്വപ്‌നം തന്നെയാണ്. പെറ്റി കേസിലാണെങ്കിലും പരാതി കൊടുക്കാനാണെങ്കിലും പോലീസ് സ്‌റ്റേഷനിലെത്തുന്നവരുടെ മനസ്സില്‍ ഭയം എന്ന ഒരു വികാരം മാത്രമേ കാണൂ. പോലീസ് സ്‌റ്റേഷനില്‍ കയറിയാല്‍ ജീവനോടെ തിരിച്ച് വീട്ടിലെത്തുമോ എന്നുറപ്പില്ലാത്ത അവസ്ഥയായിരിക്കുന്നു ഇന്ന്. അത്രമേല്‍ ജനവിരുദ്ധമായിരിക്കുന്നു കേരള പോലീസ്.

യുവാവിനോട് പ്രതികാരം

യുവാവിനോട് പ്രതികാരം

കോഴിക്കോട് അത്തോളി സ്വദേശിയായ അനൂപിനെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ച് കൊണ്ട് പോയത് കുളിമുറിയില്‍ വെച്ചാണ്. ഒരു കല്യാണ വീട്ടിലുണ്ടായ പ്രശ്‌നമാണ് വിഷയം. കല്യാണം നടക്കുന്ന വീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ അവിടെയുള്ളവരെ അസഭ്യം പറയുകയുണ്ടായി. ്അനൂപ് അടക്കമുള്ള ഒരു സംഘം യുവാക്കള്‍ ഈ തെമ്മാടിത്തത്തെ ചോദ്യം ചെയ്തു. ഇതിനുള്ള പ്രതികാരമായാണ് അനൂപിനെ കസ്റ്റഡിയിലെടുത്തത്.

വലിച്ചിഴച്ച് കൊണ്ടുപോയി

വലിച്ചിഴച്ച് കൊണ്ടുപോയി

വീട്ടില്‍ കടന്ന് കയറി കുളിമുറിയില്‍ നിന്നും വലിച്ചിഴച്ചാണ് അനൂപിനെ പോലീസുകാര്‍ കൊണ്ടുപോയത്. അമ്മയുടേയും ഭാര്യയുടേയും മുന്നില്‍ വെച്ചായിരുന്നു ഈ അക്രമം. അനൂപിനെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയേയും ഭാര്യയേയും പോലീസുകാര്‍ അസഭ്യം പറയുകയും ചെയ്തു. പോലീസ് ജീപ്പിലേക്ക് വലിച്ചിട്ട അനൂപിനെ പോലീസുകാര്‍ ചേര്‍ന്ന് ജീപ്പിനകത്തിട്ട് തന്നെ തല്ലിച്ചതച്ചു.

നഗ്നനാക്കി തല്ലിച്ചതച്ചു

നഗ്നനാക്കി തല്ലിച്ചതച്ചു

അനൂപിന്റെ തലമുടി പോലീസുകാര്‍ വലിച്ച് പറിച്ചതായി പരാതിയില്‍ പറയുന്നു. സ്റ്റേഷനിലെത്തിച്ച അനൂപിനെ നേര ലോക്കപ്പിലേക്ക് കയറ്റി. ധരിച്ചിരുന്ന വസ്ത്രം അഴിപ്പിച്ച് നഗ്നനാക്കി നിര്‍ത്തി. നീ തുണി ഉടുക്കേണ്ട എന്ന് പറഞ്ഞാണ് നഗ്നനാക്കിയത്. അനൂപിനെ ലോക്കപ്പ് ചുമരില്‍ ചേര്‍ത്ത് നിര്‍ത്തിയാണ് പോലീസുകാര്‍ കൈത്തരിപ്പ് തീര്‍ത്തത്. എന്നിട്ടും കലിപ്പ് തീരാതെ അനൂപിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തതായി ആരോപണം ഉണ്ട്.

തല്ലേറ്റ് കുഴഞ്ഞ് വീണു

തല്ലേറ്റ് കുഴഞ്ഞ് വീണു

രാവിലെ വീട്ടില്‍ നിന്നും പിടിച്ച് കൊണ്ടുപോയ അനൂപിനെ പോലീസുകാര്‍ ലോക്കപ്പില്‍ നിന്നും പുറത്തിറക്കിയത് വൈകിട്ട് മാത്രമാണ്. അനൂപിനെ പത്ത് മണിക്കൂറോളം ലോക്കപ്പിലിട്ട പോലീസ് ജാമ്യം നല്‍കാനും തയ്യാറായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വൈകിട്ടോടെ ജാമ്യത്തില്‍ ഇറങ്ങിയ അനൂപ് മര്‍ദ്ദനമേറ്റ് തീര്‍ത്തും അവശനായിരുന്നു. അനൂപ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയും ചെയ്തു.

പരാതി സ്വീകരിക്കാതെ പോലീസ്

പരാതി സ്വീകരിക്കാതെ പോലീസ്

ടര്‍ന്ന് അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനൂപിന് മര്‍ദ്ദനമേറ്റിട്ടുള്ളതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അത്തോളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അനൂപ് വെളിപ്പെടുത്തുന്നു. തന്നെ മര്‍ദ്ദിച്ചതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. എന്നാല്‍ അനൂപിനെ മര്‍ദ്ദിച്ചിട്ടില്ല എന്നാണ് അത്തോളി പോലീസിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+