എസ്എഫ്‌ഐ പത്രക്കുറിപ്പ് ഇറക്കുമെന്ന് പ്രസിഡന്റ്! പോലീസിന് വീഴ്ച പറ്റിയില്ല,ഒരു എസ്എഫ്‌ഐ ദുരന്തം
പോലീസിന് പറ്റിയത് വീഴ്ചയല്ല, പോലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞത്.
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. പോലീസിന് പറ്റിയത് വീഴ്ചയല്ല, പോലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞത്.
ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയത് ഒരു വൈകാരികമായ സമരമായിരുന്നെന്നും, അതിനെ നേരിടുന്നതില്‍ പോലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്നുമാണ് ജെയ്ക്ക് പറഞ്ഞത്. എസ്എഫ്‌ഐ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, ആ നിലപാടില്‍ സംഘടനയ്ക്ക് മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ അമ്മയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സംഘടനയുടെ തണുപ്പന്‍ പ്രതികരണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

പത്രക്കുറിപ്പ് ഇറക്കും...
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സംഭവിച്ചതിന്റെ ദൃശ്യങ്ങള്‍ താനിതുവരെ കണ്ടില്ലെന്നും, യാത്രയിലാണെന്നുമാണ് ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളറിയില്ല, എന്തായാലും ഇതുസംബന്ധിച്ച് എസ്എഫ്‌ഐ വിശദമായ പത്രക്കുറിപ്പ് ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലപാടില്‍ മാറ്റമില്ല...
എസ്എഫ്‌ഐ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, സംഘടനയുടെ നിലപാടില്‍ മാറ്റമില്ലെന്നും ജെയ്ക്ക് വ്യക്തമാക്കി. സമരത്തെ നേരിടുന്നതില്‍ പോലീസിന് പറ്റിയത് വീഴ്ചയല്ലെന്നും, പോലീസ് സംയമനം പാലിക്കേണ്ടിയിരുന്നുവെന്നുമാണ് ജെയ്ക്ക് അഭിപ്രായപ്പെട്ടത്.

ആദ്യം ഇടപെട്ടത് എസ്എഫ്‌ഐ...
ജിഷ്ണുവിന്റെ അമ്മ നടത്തുന്ന സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രതികരിച്ചത്. ജിഷ്ണുവിന്റെ വിഷയത്തില്‍ ആദ്യം ഇടപെട്ടത് എസ്എഫ്‌ഐയാണെന്നും, ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘടനയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം വേണം...
ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും നടത്തുന്ന സമരത്തിന്റെ വൈകാരികതയെ കുറച്ചുകാണുന്നില്ലെന്നും, പോലീസ് ആസ്ഥാനത്തുണ്ടായ സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് എസ്എഫ്‌ഐ സെക്രട്ടറി പറഞ്ഞത്. ജിഷ്ണുവിന്റെ അമ്മയെ പലതവണ സന്ദര്‍ശിച്ചയാളാണ് താനെന്നും, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് എസ്എഫ്‌ഐയെന്നും വിജിന്‍ പറഞ്ഞു.












Click it and Unblock the Notifications