കൈക്കൂലി ആവശ്യപ്പെട്ട് ബാര്‍ ജീവനക്കാര്‍ക്ക് കേരളാ പോലീസിന്റെ പൊതിരെ തല്ല്, വീഡിയോ
ഗ്വാളിമുഖം: കൈക്കൂലി ആവശ്യപ്പെട്ട് കേരളാ പോലീസ് കര്‍ണാടക ബാറിലെ ജീവനക്കാരെ മര്‍ദ്ദിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് പുറം ലോകമറിയുന്നത്. കാസര്‍ക്കോട് ജില്ലിയിലെ കര്‍ണാടക അതിര്‍ത്തിയിയായ ഗ്വാളിമുഖത്താണ് സംഭവം.
കര്‍ണാടക അനുവദിച്ച ബാറുകളിലൊന്നാണ് ഗ്വാളിമുഖത്തുള്ളത്. എന്നാല്‍ ഇവിടെ റെയ്ഡ് നടത്തി ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗ്വാളിമുഖത്ത് എത്തുന്ന ഇടപാടുകാരില്‍ കൂടുതലും കാസര്‍ക്കോടുകാരായതിനാല്‍ മാസം ഇരുപതിനായിരം രൂപ വീതം നല്‍കണമെന്ന് ആദൂര്‍ പോലീസ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവത്രേ.

എന്നാല്‍ ഇത് ബാറുടമകള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെള്ളച്ചാലില്‍ വച്ച് വിദേശ മദ്യം പിടികൂടിയ കേസില്‍ ബാര്‍ ജീവനക്കാരെ കസ്റ്റിഡിയിലെടുത്തിരുന്നു.
ഇതേ സമയം കേസ് അന്വേഷിക്കാന്‍ പോയ എസ് ഐ സന്തോഷ് കുമാറിനെയും സിപിഒ പ്രിയേഷിനെയും ആക്രമിച്ചതിന് ബാര്‍ ജീവനക്കാരയ മഞ്ജുനാഥ് ശശിധര എന്നിവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. എന്നാല്‍ ബാറില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് ഉടമയുടെ പരാതില്‍ കര്‍ണാടക, പൂത്തൂര്‍ പോലീസും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications