ഗള്‍ഫുകാരന്റെ ഭാര്യയേയും ബന്ധുവായ യുവാവിനേയും സദാചാര പോലീസ് വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു

  • Posted By:
Subscribe to Oneindia Malayalam

കട്ടത്തടക്ക: ഗള്‍ഫുകാരന്റെ ഭാര്യയേയും ബന്ധുവായ യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം വീടിന് പുറത്ത് വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കട്ടത്തടുക്ക എ.കെ.ജി. നഗറിലാണ് സംഭവം.

മര്‍ദ്ദനമേറ്റ യുവാവിനെയും യുവതിയെയും കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണുരിലെ ഹോട്ടല്‍ ജീവനക്കാരനും മുണ്ട്യത്തടുക്ക സ്വദേശിയുമായ യുവാവാണ് ബന്ധുവായ എ.കെ.ജി. നഗറിലെ ഗള്‍ഫുകാരന്റെ വീട്ടിലെത്തിയത്.

love

വീട്ടില്‍ ഇരുവരും സംസാരിച്ചികൊണ്ടിരിക്കെ 20ഓളം വരുന്ന സംഘം വീട്ടില്‍ കയറി യുവതിയെയും യുവാവിനെയും വീട്ടില്‍ നിന്ന് പുറത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

40 ടവറുകളിലെ ഫോണുകളുടെ വിവരം ശേഖരിച്ചു; ജാനകി കൊലക്കേസ് തെളിയിക്കാന്‍ പുതിയ തന്ത്രവുമായി പോലീസ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police attacked lady and man for immoralilty

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്