ചായ കുടിച്ചതിന്‍റെ പണം ചോദിച്ച കടക്കാരന് പൊലീസ് മര്‍ദ്ദനം
കൊല്ലം: ചായകുടിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയും പണം ചോദിച്ചതിന് ചായക്കട ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പൊലീസ് മര്‍ദ്ദനം. കൊല്ലം ആയൂരിലാണ് സംഭവം. ചായക്കട ഉടമയായ വൃദ്ധനും 75കാരിയ്ക്കും പന്ത്രണ്ടുകാരനുമാണ് പൊലീസ് മര്‍ദ്ദനം ഏറ്റത്.
പന്ത്രണ്ടുകാരനടക്കും മൂന്ന് പേരുടേയും കൈയ്ക്ക് പൊട്ടലേറ്റിറ്റുണ്ട്. ഇവരെ ആക്രമിച്ചത് സഹോദരങ്ങളായ രണ്ട് പൊലീസുകാരണ്. ഇവരുടെ ബന്ധു കഴിഞ്ഞ ദിവസം കടയില്‍ നിന്ന് ചായയും ഭക്ഷണവും കഴിച്ചിരുന്നു. എന്നാല്‍ ചായക്കടക്കാരാന്‍ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങിപോയി.

ഞായറാഴ്ച രാത്രിയോടെ സഹോദരങ്ങളായ രണ്ട് പൊലീസുകാര്‍ കടയില്‍ എത്തി. ഇവര്‍ കമ്പിവടി കൊണ്ട് വൃദ്ധനെയും 75കാരിയെയും കുട്ടിയെയും മര്‍ദ്ദിയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. മര്‍ദ്ദനത്തിലാണ് മൂവരുടേയും കൈയ്ക്ക് പൊട്ടലേറ്റതെന്നും പറയുന്നു. അക്രമം നടന്ന വിവരം പൊലീസനെ അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ലെന്നും പറയുന്നു.












Click it and Unblock the Notifications