കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾ

Google Oneindia Malayalam News

തിരുവനന്തപുരം: റെക്കോര്‍ഡ് പോളിംഗിലേക്കാണ് കേരളത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോക്ക്. ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനായി ഒഴുകി വരുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ദൃശ്യമായയത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും ആളുകള്‍ മണിക്കൂറുകളോളം കാത്ത് നിന്ന് വോട്ട് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ ഒരു മണിക്കൂറില്‍ അധികം നേരം ക്യൂവില്‍ കാത്ത് നിന്ന ശേഷമാണ് വോട്ട് ചെയ്തത്. എന്നാല്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്യാന്‍ എത്തിയ നടന്‍ മോഹന്‍ലാല്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാനുളള ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവം ഇങ്ങനെയാണ്:

അത് സസ്‌പെന്‍സാണ്

അത് സസ്‌പെന്‍സാണ്

വോട്ട് ചെയ്യുമോ ഇല്ലയോ എന്ന ചോദ്യത്തിന് അത് സസ്‌പെന്‍സാണ് എന്നാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് രാവിലെ തന്നെ താരം വോട്ട് ചെയ്യാനായി എത്തി. രാവിലെ 7 മണിയോടെയാണ് മോഹന്‍ലാല്‍ ബൂത്തിലെത്തിയത്.

അപ്രതീക്ഷിത വരവ്

അപ്രതീക്ഷിത വരവ്

തിരുവനന്തപുരം നേമത്തെ മുടവന്‍ മുകളില്‍ ഉളള ഗവ. സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ വരവ്. ഇതോടെ വോട്ട് ചെയ്യാന്‍ എത്തിയവര്‍ ആവേശത്തിലായി.

നേരെ പോളിംഗ് ബൂത്തിലേക്ക്

നേരെ പോളിംഗ് ബൂത്തിലേക്ക്

മാധ്യമങ്ങളുടെ പട കണ്ട് അന്വേഷിച്ച് എത്തിയവര്‍ മോഹന്‍ലാലിനെ കണ്ടതോടെ സ്ഥലത്ത് തടിച്ച് കൂടി. ക്യൂവില്‍ നില്‍ക്കാതെ മോഹന്‍ലാലിനെ നേരെ പോളിംഗ് ബൂത്തിലേക്ക് കയറ്റാന്‍ ഒപ്പമുണ്ടായിരുന്ന പോലീസ് ശ്രമം നടത്തി.

ക്യൂ നിന്ന് വോട്ട് ചെയ്താല്‍ മതി

ക്യൂ നിന്ന് വോട്ട് ചെയ്താല്‍ മതി

എന്നാല്‍ മുന്നില്‍ ക്യൂവില്‍ നിന്നവര്‍ അതിന് അനുവദിച്ചില്ല. സൂപ്പര്‍സ്റ്റാര്‍ ആണെങ്കിലും ക്യൂ നിന്ന് വോട്ട് ചെയ്താല്‍ മതി എന്ന നിലപാടില്‍ ആയിരുന്നു അവര്‍. ഇതോടെ മോഹന്‍ലാല്‍ തര്‍ക്കിക്കാന്‍ ഒന്നും മിനക്കെടാതെ പിറകിലെ ക്യൂവില്‍ പോയി നില്‍ക്കുകയായിരുന്നു.

ഒരു മണിക്കൂറിലേറെ

ഒരു മണിക്കൂറിലേറെ

ക്യൂവില്‍ നിന്നിരുന്ന ചിലര്‍ മോഹന്‍ലാലിനോട് ക്യൂവില്‍ നില്‍ക്കേണ്ടെന്നും പോയി വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുവെങ്കിലും താരം ക്യൂവില്‍ നില്‍ക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂറിലേറെ നേരം കാത്ത് നിന്ന ശേഷമാണ് മോഹന്‍ലാലിന്റെ ഊഴമെത്തിയത്. വേഗത്തില്‍ വോട്ട് ചെയ്ത് അദ്ദേഹം മടങ്ങുകയും ചെയ്തു.

താരത്തിന്റെ പ്രതികരണം

താരത്തിന്റെ പ്രതികരണം

പലപ്പോഴും തനിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്‌കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഫേസ്ബുക്കില്‍ വോട്ട് ചെയ്ത വിവരം പങ്കു വെച്ച ലാല്‍ എല്ലാവരും വോട്ടവകാശം വിനിയോഗിക്കാനും ആവശ്യപ്പെട്ടു.

അജിത്തും ശാലിനിയും

അജിത്തും ശാലിനിയും

ഈ തിരഞ്ഞെടുപ്പില്‍ ഇതേ അനുഭവം തമിഴ് സൂപ്പര്‍ താരമായ അജിത്തിനും ഭാര്യ ശാലിനിക്കുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 20ന് ഇരുവരും വോട്ട് രേഖപ്പെടുത്തിയത് ക്യൂവില്‍ നില്‍ക്കാതെ ആയിരുന്നു. ഇവരെ അകത്തേക്ക് പോലീസ് കടത്തി വിട്ടത് ക്യൂവിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കം ചോദ്യം ചെയ്തു

കാവ്യയുടെ അനുഭവം

കാവ്യയുടെ അനുഭവം

വോട്ട് ചെയ്ത് അജിത്തും ശാലിനിയും തിരിച്ച് ഇറങ്ങിയപ്പോള്‍ സ്ത്രീകള്‍ ഇവരോട് കയര്‍ക്കുകയുമുണ്ടായി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി കാവ്യാ മാധവന്‍ ഇത്തരത്തില്‍ ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ച് ആളുകള്‍ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം

റെക്കോർഡ് ഭൂരിപക്ഷം ഉന്നമിട്ട് രാഹുൽ! അദ്വാനിയെ പുറത്താക്കിയ ഗാന്ധി നഗറിൽ അമിത് ഷായുടെ കന്നിയങ്കം!റെക്കോർഡ് ഭൂരിപക്ഷം ഉന്നമിട്ട് രാഹുൽ! അദ്വാനിയെ പുറത്താക്കിയ ഗാന്ധി നഗറിൽ അമിത് ഷായുടെ കന്നിയങ്കം!

English summary
Voters oppossed police attempt to break voters' queue for Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X