പീഡിപ്പിച്ചവനെതിരെ കേസില്ല; ഇരയുടെ പിതാവിനെതിരെ കേസ്... സംഭവം കോട്ടയത്ത്
കോട്ടയം: ഇതാണ് കേരള പോലീസ്. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ച് കോട്ടയം പോലീസ്. എന്നാല്‍ മകളെ പീഡിപ്പിച്ചവനെ മര്‍ദ്ദിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു.
ഒമ്പത് വയസ്സുകാരിയെ ഉപദ്രവിച്ച് അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഒടുവില്‍ അയ്യായിരം രൂപ പിതാവില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കേസൊതുക്കുകയും ചെയ്തു.

എന്നാല്‍ അന്യസംസ്ഥാന തൊഴിലാളിയായ പ്രചതിയെ മര്‍ദ്ദിച്ചെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പിതാവില്‍ നിന്ന് പണം ഈടാക്കി കേസൊതുക്കയും ചെയ്തു. പീഡനശ്രമത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗളമാണ് വാര്‍ത്ത പുറത്ത് വിട്ടത്.
കൂടുതല്‍ വാര്‍ത്തകള്‍:
വയസ്സ് 11, ബലാത്സംഗം ചെയ്തതോ 15 തവണയും.......
വ്യാജ പീഡനകേസ് കൊടുക്കുമെന്ന് ഭീഷണി, യുവതി തട്ടിയെടുത്തത് 3 ലക്ഷം
ബലാത്സംഗകേസ് പിന്‍വലിക്കാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ആക്രമണം












Click it and Unblock the Notifications