Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ ചുംബന സമരം നിരോധിച്ചു

കോഴിക്കോട്: കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരത്തെ ഒതുക്കിയ പോലീസ് കോഴിക്കോടും സമരത്തിനെതിരെ. കിസ് ഇന്‍ ദ സ്ട്രീറ്റ്‌സിന് പോലീസിന്റെ നിരോധനം.

മൊഫ്യൂസല്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഡിസംബര്‍ 7 ന് ഉച്ചക്ക് മൂന്ന് മണിക്ക് കൂട്ടായ്മ നടത്തും എന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം ആറ് മണിവരെ ബസ് സ്റ്റാന്റ് പരിസരത്ത് ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് പോലീസ് ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനിടെ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ തടയാനെത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ടെന്നാണ് വിവരം.

KIss in the Street

കൂട്ടായ്മ തുടങ്ങും മുമ്പ് തന്നെ നഗരത്തിലേക്ക് ആളുകളുടെ വലിയ ഒഴുക്കാണ്. കൊച്ചിയിലേതുപോലെ തന്നെ ചുംബനം കാണാന്‍ വന്നവരാണ് അധികവും. പ്രതിഷേധവുമായി ശിവസേന, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചുംബന സമരക്കാരുടെ നഗ്നത പ്രദര്‍ശനം നടത്തും എന്ന ഭീഷണിയുമായി ഹനുമാന്‍ സേന എന്ന സംഘടനയും രംഗത്തുണ്ട് .

പ്രധാന സമരവേദിയായ മൊഫ്യൂശല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പോലീസ് ആളുകളെ നീക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം . ഇതിനിടെ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഗതാഗതവും സ്തംഭിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+