Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിന് അതു സഹിച്ചില്ല!! രണ്ടു യുവാക്കള്‍ക്ക് മര്‍ദ്ദനം!! സംഭവം ആലപ്പുഴയില്‍...

കണ്ണൂരില്‍ നിന്നെത്തിയവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

ചേര്‍ത്തല: ആലപ്പുഴയില്‍ ചരിത്ര സ്മാരകങ്ങള്‍ കാണാനെത്തിയവരെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂരിലെ മൊകേരിയില്‍ നിന്നുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഷിജോ രാജ് (27), ജിതിന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

1

കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകം, വയലാര്‍ രക്തസാക്ഷി മണ്ഡപം, പുന്നപ്ര രക്തസാക്ഷി മണ്ഡപം എന്നിവ സന്ദര്‍ശിക്കാനെത്തിയവരാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇവര്‍ സഞ്ചരിച്ച വാഹനം ദേശീയ പാതയില്‍ വച്ചു മറ്റൊരു വാഹനവുമായി ഇടിച്ചു. ഇതു അറിയിക്കാനാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ തമ്മില്‍ സ്‌റ്റേഷനില്‍ വച്ചു സംസാരിച്ചു പശ്‌നം പരിഹരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് എസ്‌ഐ തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ ആരോപിച്ചു.

2

സ്റ്റേഷനിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവാക്കളെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് മര്‍ദ്ദനത്തിന് ഇരയായവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+