Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരപരാധിക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം; ഗതികെട്ട് ഭാര്യയുടെ കുത്തിയിരിപ്പ് സമരം

കൊച്ചി: നിരപരാധിക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രതിയെയാണ് മൂവാറ്റുപുഴ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ആറ്റിങ്ങല്‍ സ്വദേശി പ്രജീഷിനാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്.

മര്‍ദ്ദനത്തിനിരയായ പ്രജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. മോഷണം നടത്തുന്നുവെന്ന സംശയത്തില്‍ നാട്ടുകാരാണ് പ്രജീഷിനെ പോലീസില്‍ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലിനിടെ തന്നെ മൃഗീയമായി മര്‍ദ്ദിച്ചെന്ന് പ്രജീഷ് പറഞ്ഞു.

Police

പ്രജീഷിന്റെ ഭാര്യ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് പ്രജീഷിനെ പോലീസ് വിട്ടയച്ചത്. മര്‍ദ്ദനത്തില്‍ പോലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രജീഷ് പറഞ്ഞു. ആറ്റിങ്ങല്‍ സ്വദേശിയായ പ്രജീഷ് ജോലിതേടിയാണ് മൂവാറ്റുപുഴയിലെത്തിയത്. ഫാഷന്‍ ഡിസൈനറാണ് പ്രജീഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+