കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പയില്‍ കേന്ദ്രമന്ത്രിയുടെ വാഹനം പോലീസ് തടഞ്ഞു; അബദ്ധം മനസ്സിലായപ്പോള്‍ മാപ്പ് എഴുതി നല്‍കി

Google Oneindia Malayalam News

പമ്പ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പോലീസ് തടഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിന് സമീപത്ത് വെച്ചായിരുന്നു പോലീസ് മന്ത്രിയുടെ വാഹനം തടഞ്ഞത്. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയായിരുന്നു പോലീസ് നടപടി.

<strong>കാട്ടുപന്നിക്കൂട്ടത്തിനിടയില്‍ കിടന്നുറങ്ങുന്ന ഭക്തര്‍; ജന്മഭൂമിയുടെ ചിത്രം ഫോട്ടോഷോപ്പോ?, സത്യാവസ്ഥ</strong>കാട്ടുപന്നിക്കൂട്ടത്തിനിടയില്‍ കിടന്നുറങ്ങുന്ന ഭക്തര്‍; ജന്മഭൂമിയുടെ ചിത്രം ഫോട്ടോഷോപ്പോ?, സത്യാവസ്ഥ

സ്വകാര്യ വാഹനത്തിലായിരുന്നതിനാല്‍ വാഹനം നിര്‍ത്തിയതിന് ശേഷം മാത്രമാണ് അകത്തുള്ളത് മന്ത്രിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. അബദ്ധം പറ്റിയതാണെന്ന് പോലീസ് വിശദീകരിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല.

pon-radhakirshnan

പിന്നീട് അല്‍പ സമയത്തിന് ശേഷം പമ്പയുടെ ചുമതലയുള്ള എസ്പി ഹരിശങ്കര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഒരാളെ പോലീസ് തിരയുന്നുണ്ടെന്നും അത് കൊണ്ടാണ് വാഹന് പരിശോധനയെന്നും മന്ത്രിയുടെ വഹാനം തടഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും എസ്പി അറിയിച്ചു.

Recommended Video

cmsvideo
വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര

എങ്കില്‍ ആളുമാറി തന്നെ അറസ്റ്റ് ചെയ്തതായി എഴുതി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ആരേയും അറസ്‌ററ് ചെയ്തിട്ടില്ലെന്നും. പിന്നീട് അബദ്ധം സംഭവിച്ചതാണെന്ന് കാട്ടി എസ്പി. മാപ്പ് എഴുതി നല്‍കിയതോടെയാണ് 45 മിനിറ്റ് നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ മന്ത്രി യാത്രയായത്.

English summary
police blocked minister's vehicle at pampa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X