Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഡം ആരാണ്...ആ സസ്പെൻസിന്റെ അവസാനം ഇതാണ്...!! താരങ്ങൾ പലരും ഇനിയും വിയർക്കും...!!

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹസാന്നിധ്യമാണ് മാഡം. കേസിന്റെ തുടക്കം മുതല്‍ ഈ മാഡം പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്. മാഡം ആരെന്നത് സംബന്ധിച്ച് പല കഥകളും ഊഹാപോഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. മാഡം സിനിമാ നടി ആണെന്നും പതിനാറാം തിയ്യതി വെളിപ്പെടുത്തും എന്നുമുള്ള സുനിയുടെ വാക്കുകള്‍ വീണ്ടും ദുരൂഹത ഉയര്‍ത്തി. സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് കൊണ്ടുവന്നു. സുനി കോടതിയില്‍ മാഡം ആരെന്ന് വെളിപ്പെടുത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സംഭവിച്ചത് ഇതാണ്.

നീക്കം പൊളിച്ച് പോലീസ്

നീക്കം പൊളിച്ച് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന്റെ നീക്കങ്ങളെല്ലാം അതിവിദഗ്ദമായിട്ടായിരുന്നു. മാഡം ആരെന്നത് സുനി വെളിപ്പെടുത്തുകയാണെങ്കില്‍ അത് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് പോലീസിന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ പോലീസ് സുനിയുടെ വിദ്യ പൊളിക്കുകയും ചെയ്തു.

ആരാണ് മാഡം

ആരാണ് മാഡം

അങ്കമാലി കോടതിയില്‍ മാഡം ആരെന്ന് വെളിപ്പെടുത്തും എന്നാണ് സുനി പറഞ്ഞത്. എന്നാല്‍ അതിനുള്ള അവസരം പോലീസ് നല്‍കിയില്ല. സുനിയെ കോടതിയില്‍ ഹാജരാക്കാതെ തന്നെ റിമാന്‍ഡ് നീട്ടാനുള്ള ഉത്തരവ് പോലീസ് നേടി.

സസ്പെൻസ് തുടരും

സസ്പെൻസ് തുടരും

ഇതോടെ മാഡത്തിന്റെ പേര് കോടതിയില്‍ വെളിപ്പെടുത്താനുള്ള സുനിയുടെ നീക്കം പൊളിഞ്ഞു. ഈ മാസം മുപ്പത് വരെയാണ് അങ്കമാലി കോടതി സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ആശ്വസിക്കാറായില്ല

ആശ്വസിക്കാറായില്ല

ഇതോടെ വാര്‍ത്ത കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരും സിനിമാ ലോകവും ഒരുപോലെ നിരാശരായി. പല നടിമാരുടേയും പേരുകള്‍ മാഡം എന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ക്കൊന്നും ശ്വാസം വിടാന്‍ നേരമായിട്ടില്ല എന്ന് സാരം.

സുനി ആരെ കുടുക്കും

സുനി ആരെ കുടുക്കും

പള്‍സര്‍ സുനി ആരുടെ പേരായിരിക്കും പറയുക എന്ന അനിശ്ചി തത്ത്വമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നത്. ഇന്നതിന് അവസാനമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അതുണ്ടായില്ല. മാഡം ഒരു സസ്‌പെന്‍സ് ആയിത്തന്നെ തുടരുകയാണ്.

പറഞ്ഞത് സത്യമെന്ന്

പറഞ്ഞത് സത്യമെന്ന്

അതേസമയം മാഡം ഉണ്ടെന്നുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി. മാഡത്തിന്റെ കാര്യത്തില്‍ താന്‍ പറഞ്ഞ് പറ്റിക്കുകയല്ലെന്നും എല്ലാം അങ്കമാലി കോടതിയില്‍ പറയും എന്ന് തന്നെയാണ് വീണ്ടും സുനി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

പ്രചാരണങ്ങൾ പലവിധം

പ്രചാരണങ്ങൾ പലവിധം

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, നടി മഞ്ജു വാര്യര്‍, ഗായിക റിമി ടോമി തുടങ്ങിയവരുടെ പേരുകള്‍ മാഡം എന്ന കഥാപാത്രവുമായി ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ മാഡം ഉണ്ട് എന്ന് സുനി പറയുന്നതല്ലാതെ അക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണം ഇല്ല.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

പോലീസ് ഭാഷ്യം മാഡം എന്നൊരാള്‍ ഈ കേസിന് പിറകില്‍ ഇല്ല എന്ന് തന്നെയാണ്. പള്‍സര്‍ സുനി സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് മാഡം എന്നാണ് പോലീസ് പറയുന്നത്. കേസിനെ വഴിതെറ്റിക്കാനാണ് സുനി ഉദ്ദേശിക്കുന്നതെന്നും പോലീസ് പറയുകയുണ്ടായി.

വെളിപ്പെടുത്തിയത് സുനി തന്നെ

വെളിപ്പെടുത്തിയത് സുനി തന്നെ

നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുമ്പോള്‍ പള്‍സര്‍ സുനി തന്നെയാണ് മാഡം ആണ് ക്വട്ടേഷന്‍ തന്നതെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. ആക്രമണത്തിന് ഇരയായ നടി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംഭവത്തിന്റെ പിന്നണിയില്‍ ഒരു സ്ത്രീ ഉണ്ടെന്ന ഊഹാപോഹം പരന്നു.

സത്യമോ മിഥ്യയോ

സത്യമോ മിഥ്യയോ

പിന്നീട് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനാണ് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ ഒരു മാഡത്തെക്കുറിച്ച് പറയുന്നത് കേട്ടുവെന്ന് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മാഡത്തെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസ് തീരുമാനമെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. മാഡം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പോലും ഉത്തരമില്ല ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+