Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; രക്ഷപ്പെടാന്‍ ശ്രമിച്ച തമ്പിയെ കമ്പി ചതിച്ചു....

തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് എന്ന തമ്പിയുടെ കഴുത്തിലാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കുത്തിക്കയറിയത്.

കോട്ടയം: നാടകീയമായ സംഭവങ്ങളാണ് കോട്ടയം സിഎംഎസ് കോളേജ് ജംഗ്ക്ഷനില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നടന്നത്. കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച സെക്യുരിറ്റി ജീവനക്കാരന് ദൈവം തന്നെ പണി കൊടുത്തെന്നാണ് കണ്ടുനിന്നവര്‍ ഒന്നടങ്കം പറഞ്ഞത്.

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച സെക്യൂരിറ്റി ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് എന്ന തമ്പിയുടെ കഴുത്തിലാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കുത്തിക്കയറിയത്. ബസിലെ യാത്രക്കാരും, നാട്ടുകാരും ഇയാളെ പിടികൂടാനായി പിന്തുടര്‍ന്നപ്പോള്‍ കോളേജ് ഗേറ്റ് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കമ്പി കഴുത്തില്‍ തുളഞ്ഞുകയറിയത്.

ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു...

ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു...

ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് സെക്യൂരിറ്റി ജീവനക്കാരനായ തമ്പി ഉപദ്രവിച്ചത്. ബസില്‍ കയറിയ സമയം മുതല്‍ ഇയാള്‍ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

താക്കീത് നല്‍കി...

താക്കീത് നല്‍കി...

ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കുകയും ഇയാള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷവും തമ്പി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നു.

പെണ്‍കുട്ടി ബഹളം വെച്ചു...

പെണ്‍കുട്ടി ബഹളം വെച്ചു...

ശല്യം ചെയ്യുന്നതും അസഭ്യം പറയുന്നതും തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി ബഹളം വെച്ചു. ഇതോടെയാണ് മറ്റു യാത്രക്കാര്‍ സംഭവം ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ തമ്പിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

ബസില്‍ നിന്നിറങ്ങിയോടി...

ബസില്‍ നിന്നിറങ്ങിയോടി...

സംഗതി വഷളാകുമെന്ന് മനസിലായ തമ്പി ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ബസിലെ മറ്റു യാത്രക്കാരും നാട്ടുകാരും ഇയാളെ പിടിക്കാന്‍ പിന്തുടര്‍ന്നു.

കമ്പി കുത്തിക്കയറി...

കമ്പി കുത്തിക്കയറി...

രക്ഷപ്പെടാനായി കോളേജ് ഗേറ്റ് ചാടിക്കടക്കുന്നതിനിടെയാണ് തമ്പിയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറിയത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തമ്പിയെ സ്ഥലത്തെത്തിയ പോലീസാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

പ്രതി ചികിത്സയില്‍...

പ്രതി ചികിത്സയില്‍...

പെണ്‍കുട്ടിയെ പരാതിയെ തുടര്‍ന്ന് തമ്പിയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കഴുത്തിന് ഗുരുതരമായി പരിക്കേറ്റ തമ്പി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+