കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനലിന്റേത് ആത്മഹത്യ ശ്രമമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം.... പോലീസ് ക്രൂരത ഇങ്ങനെ.....

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ക്രൂരത പുറത്ത്. ആംബുലന്‍സ് വഴിതിരിച്ച് വിട്ടതില്‍ പോലീസ് ക്രൂരത അവസാനിച്ചില്ലെന്നാണ് തെളിയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോലീസുകാര്‍ ആത്മഹത്യാ ശ്രമം എന്നാണ് ഡോക്ടര്‍മാരെ അറിയിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനം ഇടിച്ചതാണെന്ന് മാറ്റിപ്പറഞ്ഞു. മരണം സ്ഥിരീകരിച്ചതോടെ തൊട്ടുപിന്നാലെ ഇവര്‍ സ്ഥലം സ്ഥലം വിടുകയും ചെയ്തു. രാത്രി വൈകിയാണ് സനലിനെ അതീവ ഗുരുതരാവസ്ഥയില്‍ രണ്ട് പോലീസുകാര്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം തിരക്കിയ സുരക്ഷാ ജീവനക്കാരോട് അടക്കം പോലീസുകാര്‍ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്നാണ് സനലിനെ ഡോക്ടര്‍മാര്‍ക്കരികില്‍ എത്തിച്ചത്.

1

എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യം മറച്ചുവെക്കാനുള്ള ശ്രമങ്ങളായിരുന്നു. സനല്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ആദ്യം പരിശോധിച്ച പിജി ഡോക്ടര്‍മാരോട് പോലീസുകാര്‍ പറഞ്ഞത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെ പോലീസുകാര്‍ ഇത് മാറ്റിപ്പറഞ്ഞു. വാഹനമിടിച്ചതാണെന്നായിരുന്നു പിന്നീട് പറഞ്ഞത്. ഉടനെ തന്നെ സര്‍ജറി വിഭാഗത്തിലേക്ക് സനലിനെ മാറ്റുകയും ചെയ്തു. ഈ സമയം ബന്ധുക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും മരണവിവരം പോലീസുകാര്‍ മറച്ചുവെക്കുകയായിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളേജ് എസ്‌ഐയും ആശുപത്രിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ വിവരം അറിയിച്ചതോടെ എസ്‌ഐ അടക്കമുള്ള പോലീസുകാര്‍ മുങ്ങുകയായിരുന്നു.

ഇതോടെ ഡിവൈഎസ്പി ഹരികുമാറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെടുകയായിരുന്നു. എസ്‌ഐയുടെ മെല്ലെപ്പോക്കാണ് ഹരികുമാറിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ്. പോലീസുകാര്‍ ആദ്യം സനലിനെയും കൊണ്ട് പോയത് പോലീസ് സ്‌റ്റേഷനിലേക്കാണ്. വേഗത്തില്‍ എത്തിയിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാന്‍ വേണ്ടിയാണ് ഇവര്‍ സ്‌റ്റേഷനിലേക്ക് പോയത്. സനലിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതും ഇത് തന്നെയാണ്. അതേസമയം ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സര്‍വീസ് റിവോള്‍വറും തിരകളുമായിട്ടാണെന്ന് സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ ഉന്നത രാഷ്ട്രീയ വൃത്തങ്ങളെ സഹായത്തിനായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന.

തലവേദനയൊഴിയാതെ താരസംഘടന, അമ്മയോട് കോർത്ത് നിർമ്മാതാക്കൾ, താരങ്ങളെ വിട്ട് തരില്ലെന്ന് പിടിവാശിതലവേദനയൊഴിയാതെ താരസംഘടന, അമ്മയോട് കോർത്ത് നിർമ്മാതാക്കൾ, താരങ്ങളെ വിട്ട് തരില്ലെന്ന് പിടിവാശി

അങ്കപ്പുറപ്പാട് കര്‍ണാടകത്തില്‍! കുമാരസ്വാമി- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച, ലക്ഷ്യം തിരഞ്ഞെടുപ്പ്അങ്കപ്പുറപ്പാട് കര്‍ണാടകത്തില്‍! കുമാരസ്വാമി- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച, ലക്ഷ്യം തിരഞ്ഞെടുപ്പ്

English summary
police bruatality in neyyattinkara murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X