കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാര്‍ജറ്റ് തികഞ്ഞില്ല, വഴിവത്തക്കത്തുനിന്നയാള്‍ക്കും പെറ്റി; സംഭവം പാലക്കാട്,ഫേസ്ബുക്ക് ലൈവ് കാണാം

വേറെ പെറ്റിക്കേസൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ ടാര്‍ജറ്റ് തികക്കാന്‍ നിങ്ങളിലൊരാള്‍ കൂടെ വരണമെന്നുമാണ് പോലീസുകാര്‍ ആവശ്യപ്പെട്ടത്.

  • By Akshay
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരത്തില്‍ ബ്രിട്ടീഷ് കനാലിനടുത്ത് നില്‍ക്കുകയായിരുന്ന ഒരു പറ്റം യുവാക്കളില്‍ നിന്നും ഒരാളെ പോലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി. ബുധനാഴ്ച ഒമ്പത് മണിയോടെയാണ് പാലക്കാട് സൗത്ത് പോലീസ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്.

വേറെ പെറ്റിക്കേസൊന്നും ലഭിച്ചില്ലെന്നും അതിനാല്‍ ടാര്‍ജറ്റ് തികക്കാന്‍ നിങ്ങളിലൊരാള്‍ കൂടെ വരണമെന്നുമാണ് പോലീസുകാര്‍ ആവശ്യപ്പെട്ടത്. പോലീസിന്റെ ഭീഷണികേട്ട് ഭയന്ന് നിതിന്‍ ദേവദാസ് എന്ന യുവാവ് പോലീസിനൊപ്പം സ്റ്റേഷനില്‍ പോകുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ മാനസികമായി പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് നിതിന്‍ ആരോപിക്കുന്നു.

 ദേഷ്യം തീര്‍ത്തു

ദേഷ്യം തീര്‍ത്തു

സമീപത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തിലുളള ദേഷ്യം തങ്ങളോട് തീര്‍ക്കുയായിരുന്നെന്ന് പോലീസ് പറഞ്ഞതായും നിതിന്‍ പറയുന്നു.

 മോചിപ്പിച്ചു

മോചിപ്പിച്ചു

മാതാപിതാക്കളും കൂട്ടുകാരുമെത്തിയാണ് യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ നിന്നും മോചിപ്പിച്ചത്. നിതിനെതിരെ പോലീസ് യാതൊരു കേസും ചാര്‍ജ് ചെയ്തിട്ടില്ല.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഫേസ്ബുക്ക് ലൈവിലൂടെ നിതിന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധ ചെയ്ത് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

 നീതി നിഷേധം

നീതി നിഷേധം

തനിക്കും കൂട്ടുകാര്‍ക്കും നേരിട്ട നീതിനിഷേധത്തിന് പരിഹാരം വേണമെന്നാണ് നിതിന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്. പാലക്കാട് എംപി എംബി രാജേഷിന്റെ വീടിന് തൊട്ടടുത്താണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

പോലീസ്

അതേസമയം ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്നും ആരെയും അകാരണമായി കസ്റ്റഡിയിലെടുത്തില്ലെന്നുമാണ് സൗത്ത് പോലീസ് സ്‌റ്റേഷന്‍ വൃത്തങ്ങള്‍ പറയുന്നത്.

English summary
Police brutality against young man at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X