യുവാവിനെ പോലീസ് തല്ലിച്ചതച്ചു... പരാതിക്കാരന് പിതാവ്!! കാരണം സിംപിള്‍, മകന് ചെയ്തത്...
ആലപ്പുഴയിലാണ് സംഭവം
ആലപ്പുഴ: പോലീസ് കസ്റ്റഡിയില്‍ യുവാവിനു ക്രൂരമര്‍ദ്ദനം. ആലപ്പുഴ സിവ്യു വാര്‍ഡ് പുത്തന്‍ പറമ്പില്‍ മുഹമ്മദ് കബീറിന്റെ മകന് മുഹമ്മദ് ഫൈസലിനെയാണ് (41) പോലീസ് തല്ലിച്ചതച്ചത്. പകലും രാത്രിയും നീണ്ട ക്രൂരമായ മര്‍ദ്ദനത്തില്‍ ഫൈസലിനു ഗുരുതരമായി പരിക്കുപറ്റി.
ഒടുവില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാളെ ആശുപത്രിയിലാക്കാന്‍ കോടതി തന്നെ നിര്‍ദേശിക്കുകയായിരുന്നു.

പരാതി നല്‍കിയത് പിതാവ്
പിതാവ് നല്കിയ പരാതിയിലാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. വാക്കാല്‍ നല്കിയ പരാതി കൂടിയായിരുന്നു ഇത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആലപ്പുഴ നോര്‍ത്ത് പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പരാതിക്കു കാരണം
വീട്ടില്‍ ഫൈസല്‍ വഴക്കുണ്ടാക്കിയതിന്റെ പേരിലാണ് പിതാവ് കബീര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇത് പക്ഷെ കുറച്ചു കടന്ന കൈയായിപ്പോയെന്ന് കബീറിന് വൈകാതെ ബോധ്യമാവുകയും ചെയ്തു.

ഹെല്‍മറ്റ് ധരിപ്പിച്ച് മര്‍ദ്ദനം
തലയില്‍ ഹെല്‍മറ്റ് ധരിപ്പിച്ച ശേഷമായിരുന്നു ഫൈസലിനെ പോലീസ് മര്‍ദ്ദിച്ചത്. കൈകള്‍ രണ്ടും പിന്നില്‍ കെട്ടിയ ശേഷം ദേഹത്ത് ഇടിക്കുകയും കാലുകളില്‍ ചൂരലും തടിയും ഉപയോഗിച്ച് തല്ലുകയും ചെയ്തു. പിന്നീട് സിഐയും ഫൈസലിനെ മര്‍ദ്ദിച്ചു. കോടതിയില്‍ ഹാജരാക്കുന്നതു വരെ തന്നെ മര്‍ദ്ദിച്ചെന്നാണ് ഫൈസല്‍ മൊഴി നല്‍കിയത്.

പീഡന വിവരം പുറത്തുവന്നത്
പെറ്റിക്കേസ് ചുമത്തി ഫൈസലിനെ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ച് പുറത്തറിഞ്ഞത്. മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ ഫൈസലിനെ തന്റെ ചേംബറില്‍ കൊണ്ടു പരിശോധിച്ചപ്പോള്‍ ദേഹമാസകലം പരിക്കുള്ളതായി കണ്ടെത്തുകയും ചെയ്തു.

അഞ്ചു പേര്
സ്റ്റേഷനിലെ എസ്ഐയും കണ്ടാല്‍ അറിയാവുന്ന രണ്ടു പോലീസുകാരും ചേര്‍ന്നാണ് തന്നെ മൃഗീയമായി തല്ലിച്ചതച്ചതെന്ന് ഫൈസല്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഫൈസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കാന് ആശുപത്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications