കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരാണെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ല, ജീപ്പില്‍ വലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന് ഉണ്ണിത്താന്‍

Google Oneindia Malayalam News

ദില്ലി: കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പോലീസ് ചില എംപിമാരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. പാേലീസ് പ്രകോപനമുണ്ടാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം എംപിമാര്‍ക്കുണ്ട്. സ്പീക്കര്‍ക്ക് ഈ വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. അക്ഷരാര്‍ത്ഥത്തില്‍ എംപിമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു ദില്ലി പോലീസ്. വളഞ്ഞിട്ട് എംപിമാരെ മര്‍ദിക്കുകയായിരുന്നു പോലീസ്.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

1

ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, കെ മുരളീധരന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, എന്നീ എംപിമാരെയാണ് പോലീസ് കൈയ്യേറ്റം ചെയ്തത്. ഹൈബി ഈഡന്റെ മുഖത്ത് അടിയേറ്റു. ടിഎന്‍ പ്രതാപനെ പിടിച്ച് തള്ളി. ബെന്നി ബെഹനാനെ കോളറില്‍ പിടിച്ച് തള്ളി. രമ്യ ഹരിദാസിനെയും പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തു. കെ മുരളീധരന്‍ എംപിയെ പോലീസ് പിടിച്ച് തള്ളി. കേരളത്തിലെ എംപിമാര്‍ മാത്രം പ ങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പോലീസ് അതിക്രമം ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളാണെന്ന് ആവര്‍ത്തിച്ചിട്ടും ദില്ലി പോലീസ് മര്‍ദനം തുടര്‍ന്നുവെന്ന് എംപിമാര്‍ പറഞ്ഞു.

ധര്‍ണ അവസാനിപ്പിച്ച് മുദ്രാവാക്യം വിളിച്ച് ഗാന്ധി പ്രതിമയുടെ മുന്നിലേക്ക് പോകുമ്പോഴാണ് ബാരിക്കേഡ് വെച്ച് ഞങ്ങളെ തടഞ്ഞതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എല്ലാ എംപിമാരും ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നത് വിജയ് ചൗക്കിലാണ്. പാര്‍ലമെന്റിലേക്ക് മാധ്യമങ്ങളെ കടത്താറില്ല. അതുകൊണ്ടാണ് വിജയ് ചൗക്കില്‍ സമരപരിപാടികള്‍ നടത്തിയത്. ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോള്‍ തര്‍ക്കമുണ്ടായി. ബാരിക്കേഡ് നീക്കി മുന്നോട്ട് പോവാന്‍ നിന്ന എംപിമാരെ പോലീസ് ആക്രമിക്കുകയായിരുന്നു. ഞങ്ങള്‍ എംപിമാരാണെന്നും, പാര്‍ലമെന്റിലേക്ക് പോവാനാണ് വരുന്നതെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്നും ഉണ്ണിത്താന്‍ പറയുന്നു.

പോലീസ് തുടര്‍ന്ന് ബലം പ്രയോഗിച്ച് പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. രമ്യ ഹരിദാസ് വനിതാ അംഗമായിട്ട് പോലും അവരെ ആക്രമിക്കാന്‍ ശ്രമിച്ചു. നാടകീയമായ രംഗങ്ങളാണ് പാര്‍ലമെന്റിന് മുന്നില്‍ നടന്നത്. സഭയ്ക്കുള്ളില്‍ കയറി ഞങ്ങള്‍ സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കി. ചോദ്യോത്തര വേളയ്ക്ക് ശേഷം ഈ വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ ഉറപ്പ് നല്‍കി. പ്രകോപനമുണ്ടാക്കാനാണ് പോലീസ് ഞങ്ങളെ തടഞ്ഞത്. കേരളത്തില്‍ സില്‍വര്‍ ലൈനെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസ് എങ്ങനെയാണോ പെരുമാറുന്നത് അത് പോലെയാണ് പാര്‍ലമെന്റില്‍ എംപിമാര്‍ക്കെതിരെ പോലീസ് പെരുമാറുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെ

Recommended Video

cmsvideo
കേരള എംപിമാരെ മര്‍ദ്ദിച്ച് ദില്ലി പോലീസ്, ദൃശ്യങ്ങള്‍ കാണാം

English summary
police brutally beaten leaders even we says mp's from kerala reveals rajmohan unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X