കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് പോലീസ് ക്രൂരത... യുവാവിന് മര്‍ദനം, ചോദ്യം ചെയ്തയാള്‍ അറസ്റ്റില്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ തലസ്ഥാന നഗരിയില്‍ വീണ്ടും പോലീസിന്റെ ക്രൂര നടപടി. കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന് സമീപം ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് യുവാവിനെ പോലീസ് കൈയ്യേറ്റം ചെയ്തു. ഇയാളെ പോലീസ് അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. കൊല്ലം സ്വദേശി ബോബി എന്ന യുവാവിനാണ് പോലീസിന്റെ ക്രൂര നേരിട്ടത്. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

1

അതേസമയം സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പോലീസിനെ തടയാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ആള്‍ക്കൂട്ടത്തില്‍ പോലീസ് നടപടി ചോദ്യം ചെയ്ത തൃശൂര്‍ സ്വദേശി വൈശാഖ് എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ദൃക്‌സാക്ഷികളായ നാട്ടുകാരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടും യുവാക്കളെ പോലീസ് വിട്ടയക്കാന്‍ തയ്യാറായില്ല. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു.

പോലീസ് നടപടിയെ ചോദ്യം ചെയ്ത വൈശാഖിനെ നക്‌സലൈറ്റ് ആണെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. വൈശാഖ് നക്‌സലൈറ്റ് ആണെന്ന രീതിയില്‍ ചോദ്യം ചെയ്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം ഇവര്‍ക്കെതിരെ പോലീസിനെ ആക്രമിച്ചെന്ന കേസാണ് എടുത്തിരിക്കുന്നത്. എന്നാല്‍ അങ്ങനയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഇവര്‍ക്കെതിരെ സുപ്രധാനപ്പെട്ട മൂന്ന് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, കോടതി യുവാക്കള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം പോലീസിനെതിരെ വിവിധ വിഷയങ്ങളില്‍ നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത്. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അടക്കമുള്ള കാര്യങ്ങള്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ കാര്യങ്ങളാണ്.

ശരത് പവാറിന്റെ കളിയില്‍ വീണത് ശിവസേന... ഒപ്പം നിന്ന് സഹായിച്ചത് കോണ്‍ഗ്രസ്, ബിജെപി പൊളിയും!!ശരത് പവാറിന്റെ കളിയില്‍ വീണത് ശിവസേന... ഒപ്പം നിന്ന് സഹായിച്ചത് കോണ്‍ഗ്രസ്, ബിജെപി പൊളിയും!!

English summary
police brutally beaten youngmen and arrested him in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X