കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്, പോലീസ് പിടിയിലായത് മൂന്ന് പേര്‍

  • By ഭദ്ര
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തുള്ള സിറ്റി ലോഡ്ജില്‍ നിന്നും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ഞായറാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

www.locanto.in എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയായിരുന്നു ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. ലോഡ്ജില്‍ നിന്നും വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. ഇടനിലക്കാരനായ ജോണി ജോസഫ് വൈറ്റില(42), മനീഷ് ലാല്‍ മൈനാഗപ്പള്ളി(27), ലോഡ്ജ് ഉടമ റെജി മാത്യു കൊട്ടാരക്കര(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പരസ്യം നല്‍കി

പരസ്യം നല്‍കി


ഓണ്‍ലൈന്‍ സൈറ്റിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്.ഓണ്‍ലൈനിലൂടെ എത്തുന്ന ആവശ്യക്കാരില്‍ നിന്നും ഭീമമായ തുകയാണ് വാങ്ങുന്നത് എന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

വാഗ്ദാനം നല്‍കി

വാഗ്ദാനം നല്‍കി


റെയ്ഡില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ കൊച്ചിയില്‍ ജോലി വാഗ്ദാനം നല്‍കിയാണ് ബെംഗളൂരില്‍ എത്തിച്ചത് എന്ന് പറയുന്നു. ബെംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റില്‍ നിന്നുമാണ് കൊച്ചിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചത്.

ബെംഗളൂരു

ബെംഗളൂരു


ബെംഗളൂരുവിലെ സെക്‌സ് റാക്കറ്റില്‍ നിന്നും അഞ്ച് ദിവസത്തേക്ക് 25,000 രൂപ നല്‍കിയാണ് കൊച്ചിയിലെ റാക്കറ്റ് വാങ്ങിയത്. ഇതിന്റെ ഇടനിലക്കാരനെ പോലീസ് തിരിയുകയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

 രശ്മി, രാഹുല്‍

രശ്മി, രാഹുല്‍


കഴിഞ്ഞ വര്‍ഷത്തിലാണ് കേരളത്തിനെ ഞെട്ടിച്ച ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘം പോലീസ് പിടിയിലാകുന്നത്. സംഭവത്തില്‍ രാഹുല്‍ പശുപാല്‍, രശ്മി എന്നിവരെ മുഖ്യ പ്രതികളാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയില്‍ ഇപ്പോഴും സെക്‌സ് റാക്കറ്റ് സംഘങ്ങള്‍ സജീവമാണ് എന്നതിന്റെ തെളിവാണ് പുതിയ സംഘത്തെ അറസ്റ്റ് ചെയ്തത്.

English summary
Kochi police on Sunday busted an online sex racket and arrested three people from a lodge near KSRTC bus stand. Police also rescued a West Bengal native girl, who was trafficked to Kerala for prostitution, during the raid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X