സന്ദേശം വാട്സ്ആപ്പിൽ പറന്നെത്തും: പണം ഗൂഗിൾ പേയിൽ, തൃശൂരിൽ പിടിയിലായത് ഓൺലൈൻ പെൺവാണിഭ സംഘം!!
തൃശ്ശൂർ: കൊരട്ടിയിൽ പിടിയിലായ പെൺവാണിഭ സംഘത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പെൺവാണിഭ സംഘത്തിൽപ്പെട്ട പത്ത് പേരാണ് കഴിഞ്ഞ ദിവസം കൊരട്ടിയിൽ നിന്ന് അറസ്റ്റിലായിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് ഷൊർണൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന ഒരു സംഘത്തെയും പോലീസ് പിടികൂടിയിരുന്നു. രണ്ട് സ്ത്രീകളുൾപ്പെടെ പത്ത് പേരാണ് ലോഡിൽ നിന്ന് പോലീസിന്റെ വലയിലായത്. ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതോടെയാണ് പോലീസ് സംഘം ലോഡ്ജിലെത്തി പരിശോധന നടത്തുന്നത്. ഇതോടെ സംഘം പിടിയിലാവുകയും ചെയ്തിരുന്നു. ലോഡ്ജ് ഉടമയും അസം സ്വദേശികളായ നാല് യുവതികളും നാല് പുരുഷന്മാരും ഉൾപ്പെട്ട സംഘമാണ് ഇതോടെ ഷൊർണൂരിൽ അറസ്റ്റിലായത്.
സ്വപ്നയുടെ ഒരു കോടി, ജലീലിന്റെ കിറ്റ് കടത്തൽ, സിപിഎം തന്ത്രത്തിൽ മാധ്യമങ്ങൾ വീണെന്ന് ശോഭാ സുരേന്ദ്രൻ

ഇടപാട് സോഷ്യൽ മീഡിയയിലൂടെ
വെൺവാണിഭ സംഘത്തിലുൾപ്പെട്ട സ്ത്രീകളുടെ ഫോട്ടോ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലൂടെ അയച്ച് നൽകിയ ശേഷമാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീടാണ് കൊരട്ടിയിലെ മുരിങ്ങൂരിലെ വീട്ടിലെത്തേണ്ട വിവരം അറിയിക്കുകയും ചെയ്യും. ഇത്തരത്തിലാണ് കഴിഞ്ഞ ഒരു മാസക്കാലമായി പെൺവാണിഭ സംഘം പ്രവർത്തിച്ച് വന്നിരുന്നത്.

പത്ത് പേർ പിടിയിൽ
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ റെയ്ഡിൽ സിന്ധു, കൂട്ടാളിയായ സുധീഷ്, മറ്റൊരു സ്ത്രീയും പിടിയിലാവുകയായിരുന്നു. ഏഴ് ഇടപാടുകാരും ഇവർക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. വെറ്റിലപ്പാറ സ്വദേശിനിയാണ് പിടിയിലായ സിന്ധു. ഇവർക്കെതിരെ സമാനമായ കേസുകൾ മാള, തൃശൂർ, അതിരപ്പിള്ളി സ്റ്റേഷനുകളിലായി സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും വിവരമുണ്ട്.

വാടയ്ക്കെടുത്ത വീട്ടിൽ
ഒരു മാസം മുമ്പ് വാടകക്കെടുത്ത വീട് കേന്ദീകരിച്ചാണ് മുരിങ്ങൂരിൽ പെൺവാണിഭ സംഘം പ്രവർത്തിച്ച് വന്നിരുന്നതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. സിന്ധുവിനൊപ്പം ഇപ്പോൾ പിടിയിലായ സുധീഷ് ഇവർക്കൊപ്പം തന്നെ കഴിഞ്ഞ നാല് വർഷത്തോളമായി കഴിഞ്ഞുവരുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. വാടക വീട്ടിലേക്ക് ഇടപാടുകളെ നേരിട്ട് വിളിച്ചുവരുത്തുമെങ്കിലും സാമ്പത്തിക ഇടപാടുകൾ എല്ലാം ഗുഗിൾ പേ വഴിയാണ്. യുവതിയുടെ ചിത്രങ്ങൾ അയയ്ക്കാൻ ഉപയോഗിക്കുന്നത് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ചാറ്റിംഗ് ആപ്ലിക്കേഷനുകളുമാണ്.

പോലീസ് നിരീക്ഷണത്തിൽ
വാടക വീട് കേന്ദ്രീകരിച്ച് പെൺ വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെ സിന്ധുവിന്റെ വാടക വീട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പോലീസ് സംഘം നടത്തിയ റെയ്ഡിൽ ഇടപാടുകാരുൾപ്പെടെ പത്ത് പേരെയാണ് പോലീസ് പിടികൂടിയത്. സിഐ ബികെ അരുൺ, എസ്ഐ സികെ സുരേഷ്, എസ്എസ്ഐ എംഎസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്.

പണവും ഫോണും
പോലീസ് നടത്തിയ റെയ്ഡിൽ 19000 രൂപ, മദ്യം, ഗർഭ നിരോധ ഉറ, മൊബൈൽ ഫോണുകൾ എന്നിവ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇടപാടുകാർ എത്തിയ നാല് ബൈക്കുകൾ, ഒരു കാർ എന്നിവയും സംഭവ സ്ഥലത്ത് വെച്ച് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെൺകുട്ടികളുടെയും യുവതികളുടെയും ഫോട്ടോ ആവശ്യക്കാർക്ക് അയച്ചുനൽകിയ ശേഷമാണ് സംഘം പെൺവാണിഭത്തിനായി ആളുകളെ ആകർഷിച്ചിരുന്നത്.