Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു പണികൊടുത്തത് ഷിബുവിനോ... കേസെടുക്കാമെന്ന് ഉപദേശം

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ വിനയായത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്. കെ ശിവദാസന്‍ നായര്‍ക്കും ബെന്നി ബെഹ്നാനും ഡൊമനിക് പ്രസന്റേഷനും എതിരെ മാത്രം ശബ്ദമുയര്‍ത്തിയ പ്രതിപക്ഷ വനിത എംഎല്‍എമാര്‍ ഇപ്പോള്‍ ഷിബു ബേബി ജോണിനെതിരേയും തിരിഞ്ഞിരിക്കുന്നു.

കെസി അബു നടത്തിയ പരാമര്‍ശങ്ങളാണ് ബിജിമോളെ കൂടുതല്‍ ചൊടിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും ഷിബുവിനെതിരെ ബിജിമോള്‍ പരാതി നല്‍കിയിരിക്കുകയാണ്.

Shibu Baby John

സംഭവം കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. ബിജിമോളുടെ പരാതിയില്‍ ഷിബു ബേബി ജോണിനെതിരെ കേസ് എടുക്കാമെന്നാണ് നിയമോപദേശം. തിരുവനന്തപുരം ജില്ല സാര്‍ക്കാര്‍ പ്ലീഡര്‍ ആണ് പോലീസിന് നിയമോപദേശം നല്‍കിയിരിക്കുന്നത്.

എന്തായാലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധൃതിയില്‍ നടപടിയെടുക്കില്ലെന്നാണ് വിവരം. മന്ത്രിക്കെതിരെയുള്ള പരാതി ആയതിനാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിമോപദേശം തേടിയിരുക്കുകയാണ് സംസ്ഥാന പോലീസ്.

ഷിബു ബേബി ജോണിന് എതിരെ മാത്രമല്ല ബിജിമോളുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന് എംഎ വാഹിദ് എംഎല്‍ക്കെതിരേയും പരാതിയുണ്ട്. പ്രതിപക്ഷത്തെ വനിത എംഎല്‍എമാര്‍ മാര്‍ച്ച് 23 തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കും എന്നാണ് വിവരം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+