കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിനും സംഘത്തിനും പോലീസ് സംരക്ഷണം, മാധ്യമപ്രവര്‍ത്തകരോട് പോലീസിന്റെ അസഭ്യവും ഭീഷണിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂരങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ആക്രോശം. ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് അടക്കമുള്ള പ്രതികളുമായി സഞ്ചരിച്ച പോലീസ് വാഹനം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകരോട് പോലീസിന്റെ അസഭ്യവും ഭീഷണിയുമുണ്ടായത്.

മാലിന്യസംസ്കരണത്തിനൊരു വടകര മാതൃക
മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേസിലെ പ്രതികളായ സി.പി.എം നേതാവ് ചോനാരി മുസ്തഫയുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ വൈകീട്ട് വൈദ്യപരിശോധനക്കെത്തിച്ചു തിരിച്ചു പോകാനിരിക്കെയാണ് സംഭവം.

പ്രതിയുടെ സുഹൃത്തുക്കളും പോലീസും ചേര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തട്ടിക്കയറിയത്. സംഭവം വിവാദമായതോടെ മാധ്യമപ്രവര്‍ത്തകന്‍ പോലീസിനെ 'പോടാ' എന്ന് വിളിച്ചതായി വ്യാജപരാതിയും നല്‍കി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് പ്രതിഷേധം അറിയിക്കാന്‍ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് അംഗങ്ങള്‍ സ്റ്റേഷന്‍ ചാര്‍ജുള്ള സിഐഇ. സുനില്‍ കുമാറിനെ സമീപിച്ചെങ്കിലും സ്ഥിതി മറിച്ചായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐയും തട്ടിക്കയറുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു.

mustafa

അറസ്റ്റിലായ സിപിഎം നേതാവ് ചോനാരി മുസ്തഫ(44)

പ്രതികളെ സഹായിക്കുന്ന സമീപനമാണ് പോലീസ് കൈകൊണ്ടത്. പ്രതികളുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാനും പോലീസ് തയ്യാറായില്ല. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചിട്ടും നേരത്തെ പോലീസ് കേസ്സെടുക്കാന്‍ മടിച്ചിരുന്നെങ്കിലും പ്രതിഷേധമുയര്‍ന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍എന്നിവര്‍ക്ക് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. പ്രസിഡണ്ട് ഇഖ്ബാല്‍ പാലത്തിങ്ങല്‍ അധ്യക്ഷനായി. സെക്രട്ടറി യു.എ. റസാഖ്, എം.ശനീബ്, മുഷ്താഖ് കൊടിഞ്ഞി, രജസ്ഖാന്‍ എം, ഹമീദ് തിരൂരങ്ങാടി, അഷ്റഫ് തച്ചറപടിക്കല്‍, സമീര്‍ മേലേവീട്ടില്‍, മന്‍സൂറലി ചെമ്മാട്, മുസ്തഫ ചെറുമുക്ക് സംസാരിച്ചു.


തിരൂരങ്ങാടി മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിലാണ് സിപിഎം നേതാവുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്
മെമ്പറുമായ ചോനാരി മുസ്തഫ (44), മേല്‍പറമ്പത്ത് മുഹമ്മദ് കുട്ടി (30), ഈര്‍ച്ചുഴിയില്‍ ഇബ്രാഹീം (42) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.


ചെറിയ തോതില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ പല തരത്തിലും പ്രലോഭിപ്പിച്ച് പ്രകൃതി പീഢനത്തിനിരയാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ടീം നടത്തിയ കൗണ്‍സിലിംഗിലൂടെയാണ് പീഢന വിവരം പുറത്തറിയുന്നത്. ഇതോടെ ചൈല്‍ഡ് പ്രട്ടക്ഷന്‍ ടീം പോലീസിന് കുട്ടിയുടെ പരാതി കൈമാറുകയായിരുന്നു. ഭരണ കക്ഷി നേതാവായതിനാല്‍ കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചെങ്കിലും പ്രതിഷേധമുയര്‍ന്നതോടെ കേസ് രജിസ്റ്റര്‍ ചെയ്തു.

ശേഷം ഇവര്‍ ഒളിവില്‍ പോയി. ജാമ്യത്തിന് ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പോസ്‌കോ പ്രകാരമുള്ള കേസില്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വെള്ളിയാഴ്ച്ച പത്ത് മണിയോടെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി.

English summary
police caring for cpm leader and gang members, arrested for molesting case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X