കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ വീഡിയോ പ്രചരിപ്പിച്ചു... രാഹുൽ ഈശ്വർ പെട്ടു...! വിവാദത്തിൽ വഴിത്തിരിവ്...

  • By Anamika
Google Oneindia Malayalam News

കൊച്ചി: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അതീവ സുരക്ഷയില്‍ കഴിയുകയാണ് ഹാദിയയും കുടുംബവും. പോലീസ് സംരക്ഷണത്തിലുള്ള ഈ വീട്ടിലേക്ക് അനുവാദമില്ലാതെ ആര്‍ക്കും പ്രവേശനം സാധ്യമല്ല. അങ്ങനെയിരിക്കയാണ് ഹിന്ദു പ്രചാരകന്‍ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കടന്ന് ചെന്ന് വീഡിയോ അടക്കം ചിത്രീകരിച്ച് പുറത്ത് വിട്ടത്. സംഭവത്തില്‍ ഹാദിയയുടെ അച്ഛന്റെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

മതംമാറ്റ വിവാദം

മതംമാറ്റ വിവാദം

അഖില എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കുകയും വിവാഹം ചെയ്യുകയും ചെയ്ത സംഭവം നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് വിവാദത്തിലായത്. വിവാഹം അസാധുവാക്കിയ കോടതി ഹാദിയയെ കുടുംബത്തിനൊപ്പം അതീവ സുരക്ഷയില്‍ പാര്‍പ്പിക്കാനും നിര്‍ദേശിച്ചു.

ഹാദിയയുടെ വീട്ടിൽ

ഹാദിയയുടെ വീട്ടിൽ

രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസമാണ് ഹാദിയയുടെ വീട്ടിലെത്തുകയും ഹാദിയയുടേയും അമ്മയുടേയും വീഡിയോ അടക്കം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത്. ഇത് വിവാദത്തിന് വഴിവെയ്ക്കുകയും ചെയ്തു.

പോലീസിന് പരാതി

പോലീസിന് പരാതി

അനുവാദമില്ലാതെയാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ ചിത്രീകരിച്ചത് എന്ന് ആരോപിച്ച് ഹാദിയയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി പ്രകാരം വിശ്വാസവഞ്ചനയ്ക്ക് പോലീസ് കേസെടുക്കുകയും ചെയ്തു.

സമ്മതമുണ്ടെന്ന് രാഹുൽ

സമ്മതമുണ്ടെന്ന് രാഹുൽ

എന്നാല്‍ ഹാദിയയുടെ വീട്ടിലെത്തി വീഡിയോ എടുത്തത് അച്ഛന്റെ സമ്മതത്തോടെ ആണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. തനിക്കെതിരെ ഹാദിയയുടെ അച്ഛന്‍ പരാതി നല്‍കിയത് ഹിന്ദു സമുദായത്തിലെ തീവ്രനിലപാടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് എന്നും രാഹുല്‍ ആരോപിച്ചു.

തെളിവ് കൈമാറാം

തെളിവ് കൈമാറാം

ഹാദിയയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും വീഡിയോകളും കൈമാറാനും മൊഴി നല്‍കാനും തയ്യാറാണെന്ന് ജസ്റ്റിസ് ആര്‍വി രവീന്ദ്രനെ അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതി നേടിയിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

മുൻകൂർ അനുവാദം

മുൻകൂർ അനുവാദം

ഹാദിയയുടേയും അമ്മ പൊന്നമ്മയുടേയും സമ്മതപ്രകാരമാണ് വീഡിയോ ചിത്രീകരിച്ചത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ഹാദിയയുടെ വീട്ടില്‍ ചെന്നതിന് പിന്നാലെ രാഹുലിന് ഫോണ്‍വഴി ആക്രമണ ഭീഷണി ലഭിച്ചിരുന്നു.

English summary
Police registered case against Rahul Easwar for shooting Hadiya's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X