Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിലെ കൈയ്യാങ്കളി; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കുന്നു

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി നിയമസഭയയില്‍ നടന്ന കൈയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ നീക്കം. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ വിഎസ് ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. മുഖ്യമന്ത്രി അപേക്ഷ തുടര്‍നടപടികള്‍ക്കായി നിയമവകുപ്പിന് കൈമാറി.

16

കേസ് അനാവശ്യമാണെന്നാണ് ശിവന്‍കുട്ടി കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ശിവന്‍കുട്ടി ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് അംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്ത്, സികെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ബജറ്റ് പ്രസംഗം തടസപ്പെടുത്തി എല്‍ഡിഎഫ് അംഗങ്ങള്‍ നടത്തിയ കൈയ്യാങ്കളിയിലും അക്രമങ്ങളിലും രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. സ്പീക്കറുടെ ഡയസില്‍ കയറി ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുക വരെ ചെയ്തിരുന്നു അംഗങ്ങള്‍. നിയമസഭയിലെ അക്രമസംഭവങ്ങള്‍ ദേശീയ തലത്തില്‍ വാര്‍ത്തയായി.

ആറ് പ്രതികളും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 2015 മാര്‍ച്ചിലാണ് കേരള ജനതയെ നാണം കെടുത്തിയ സംഭവമുണ്ടായത്. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് അംഗങ്ങളുടെ നിലപാട്.

എന്നാല്‍ ബജറ്റ് അവതരണവുമായി മാണി മുന്നോട്ട് പോയതോടെ സംഘര്‍ഷം തുടങ്ങുകയായിരുന്നു. സഭയിലെ യുഡിഎഫിന്റെ യുവ എംഎല്‍എമാര്‍ മാണിക്ക് ചുറ്റും രക്ഷാ വലയം തീര്‍ത്തു. എന്നിട്ടായിരുന്നു മാണിയുടെ ബജറ്റ് പ്രസംഗം. ഈ സമയമാണ് വ്യാപക അക്രമം സഭയില്‍ അരങ്ങേറിയത്. എല്‍ഡിഎഫ് അംഗങ്ങള്‍ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിക്കുന്നതിന്റെ വീഡിയോ രംഗങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ പ്രതിയായ കെടി ജലീല്‍ ഇപ്പോള്‍ മന്ത്രിയാണ്. ഇപി ജയരാജനും കെ അജിത്തും എംഎല്‍എമാരുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+