കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയയില്‍ നിന്ന് വന്ന മകന്‍ വീട്ടിലില്ല; ചോദിച്ചപ്പോള്‍ ശകാരം, എകെ പ്രേമജത്തിനെതിരെ കേസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ശകാരിച്ച സിപിഎം നേതാവ് എകെ പ്രേമജത്തിനെതിരെ കേസ്. മുന്‍ എംപി കൂടിയായ പ്രേമജത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടത് പ്രകാരമാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ആസ്‌ത്രേലിയയില്‍ നിന്ന് വന്ന മകനും കുടുംബവും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇക്കാര്യം തിരക്കാനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയത്.

28

വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലിരിക്കണമെന്നാണ് നിര്‍ദേശം. പുറത്തിറങ്ങി നടക്കരുതെന്നും രോഗ വ്യാപനം തടയണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതുപ്രകാരമാണ് ക്വാറന്റൈനിലുള്ള മകന്റെയും കുടുംബത്തിന്റെയും കാര്യം തിരക്കാന്‍ മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്നത്. ഈ വേളയില്‍ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. നിര്‍ദേശങ്ങള്‍ ലംഘിച്ചത് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് എകെ പ്രേമജം ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തെ കുറിച്ച് എകെ പ്രേമജം പറയുന്നത് മറ്റൊന്നാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കുമെന്നാണ് അവര്‍ പറയുന്നത്. യാതൊരു മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയത്. മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്തതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും പ്രേമജം പറയുന്നു. മരുന്ന് വാങ്ങാനാണ് മകന്‍ പുറത്ത് പോയത്. ഗര്‍ഭിണിയായ മരുമകളുടെ വീഡിയോ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനെതിരെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനുമെതിരെയും പോലീസില്‍ പരാതിപ്പെടുമെന്നും എകെ പ്രേമജം പറഞ്ഞു.

Recommended Video

cmsvideo
Corona Should praise these kasargod natives

അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിദേശത്ത് നിന്നെത്തിയവര്‍ സ്വയം ക്വാറന്റൈനില്‍ ഇരിക്കണമെന്നുമാണ് നിര്‍ദേശം. മാത്രമല്ല, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോടും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക്് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്നും സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ സത്യവാങ് മൂലം നല്‍കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...

കൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതികൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതി

English summary
Police case against CPM leader AK Premajam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X